ശ്രീലക്ഷ്മിയുടെ വിവാഹത്തിൽ തിളങ്ങി ബിഗ്‌ബോസ് താരങ്ങൾ; വീഡിയോ കാണാം!

ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ഇനി ജിജിന്‍ ജഹാംഗീറിന് സ്വന്തം. ഇന്ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് 11 മണിക്ക് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം
മുംബൈയിൽ കൊമേഴ്ഷ്യല്‍ പൈലറ്റാണ് ജിജിന്‍ ജഹാംഗീർ . ശ്രീലക്ഷ്മി വിവാഹതിയാകുന്നുവെന്ന വാർത്തകൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ശ്രീലക്ഷ്മി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത് . എന്നാൽ വിവാഹം എന്നാണെന്ന് പുറത്തുവിട്ടിരുന്നില്ല..

അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടുന്നത്.വിവാഹ വിവരം അതീവ രഹസ്യമായിരുന്നു.ചടങ്ങിൽ സിനിമാ രംഗത്തുനിന്നും പല പ്രമുഖരും പങ്കെടുത്തു. വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മലയാള സിനിമ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള നിരവധി താരങ്ങളും എത്തിയിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹത്തിന് ബിഗ് ബോസ് താരങ്ങളും തിളങ്ങി.

ബിഗ് ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിങ്ങനെയുള്ള ബിഗ് ബോസ്് താരങ്ങള്‍ ശ്രീലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇവരെ കൂടാതെ കെ ബാബു, ഹൈബി ഈഡന്‍ എംപി, ഏല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, പിടി തോമസ്, ടിജെ വിനോദ് എംഎല്‍എ, ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, തുടങ്ങിയ രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരും താരപുത്രിയ്ക്ക് ആശംസകള്‍ അറിയിക്കാന്‍ എത്തി.

ഭാവിവരന്റെ കൈകോര്‍ത്തിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മി വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും താരം ആവശ്യപ്പെട്ടിരുന്നു.ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ച ശ്രീലക്ഷ്മി പഠനത്തിന് ശേഷമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. .ഇപ്പോള്‍ വിദേശത്ത് മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശിനിയാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയെങ്കിലും അത്ര സജീവമായിരുന്നില്ല. ചുരുക്കം വേഷങ്ങളില്‍ മാത്രമാണ് ശ്രീലക്ഷ്മി എത്തിയിട്ടുള്ളത്. അഞ്ചു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്.

Sreelakshmi

Noora T Noora T :