‘നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല’

നിത്യഹരിത ഗാനങ്ങളുടെ രാജശില്‍പിയായ പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റർ വിടവാങ്ങിയതിന് പിന്നാലെ തന്റെ പ്രിയ സുഹൃത്തിന്റെ നിര്യാണത്തില്‍ ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇത്രമാത്രം.

‘അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാര്‍വതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുന്‍പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല…’ ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി കുറിച്ചു.മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ചവരാണ് എം.കെ അര്‍ജുനനും ശ്രീകുമാരന്‍ തമ്പിയും. ഇവരുടെ കൂട്ടുക്കെട്ടില്‍ പിറന്ന ഒട്ടുമിക്ക ഗാനങ്ങളും ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്

കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ക്ക് ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

sreekumaran thambi

Noora T Noora T :