അർജുനൻ മാസ്റ്ററിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല; സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടം; അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത സംഗീത സംവിധായകൻ അർജുനൻ മാഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അർജുനൻ മാഷെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ക്ക് ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

pinarayi vijayan

Noora T Noora T :