ജന്മദിനത്തിൽ എനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം പങ്കുവെച്ച് ശ്രീകുമാരൻ തമ്പി..

പിറന്നാൾ ദിനത്തിൽ കൊച്ചുമകള്‍ തനിക്കായി രചിച്ച കവിത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ മകള്‍ കവിതയുടെ മകള്‍ വരദയാണ് ഇംഗ്ലീഷില്‍ മുത്തച്ഛനുള്ള പിറന്നാള്‍ സമ്മാനം ഒരുക്കിയത്. തനിക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് കൊച്ചുമകളുടെ രചനയെന്നും താന്‍ എഴുത്തുകളില്‍ പുലര്‍ത്തിപ്പോരുന്ന അന്ത്യാക്ഷര പ്രാസം ഇംഗ്ലീഷില്‍ അവള്‍ നന്നായി ഉപയോഗിച്ചു എന്നും അദ്ദേഹം കുറിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

‘വ്യക്തിപരമായി ഞാന്‍ എന്റെ ജന്മദിനം ആഘോഷിക്കുന്നില്ല. എങ്കിലും നിങ്ങളുടെ ആശംസകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്റെ കൊച്ചുമകള്‍ വരദ ( കവിതയുടെ മകള്‍ ) എഴുതിയയച്ചു തന്ന കവിതയാണ്. എന്റെ കവിതയിലും ഗാനങ്ങളിലും ഞാന്‍ പുലര്‍ത്തിപ്പോരുന്ന അന്ത്യാക്ഷരപ്രാസം ഇംഗ്ലീഷില്‍ അവള്‍ അനായാസമായി കൊണ്ടുവന്നിരിക്കുന്നു. നിറഞ്ഞ അഭിമാനത്തോടെ വരദയുടെ കവിത ഞാന്‍ പോസ്റ്റുചെയ്യുന്നു.അവളെ അനുഗ്രഹിക്കുക’.

sreekumaran thambi

Noora T Noora T :