സിനിമയിൽ നായികാ ആകാൻ കഴിയാത്തതിന്റെ സങ്കടം ഇപ്പോഴുമുണ്ട്; മനസ്സ് തുറന്ന് സോണിയ

പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തേന്മാവിന്‍ കൊമ്ബത്ത്’ എന്ന സിനിമയില്‍ ‘കുയിലിയെ പ്രേക്ഷകർ മറക്കാനിടയില്ല. എന്നാൽ കുയിലിയായെത്തിയ സോണിയയ്ക്ക് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ തേടിയെത്തിയില്ല.
ബാലതാരമായി നിറഞ്ഞു നിന്ന സോണിയ തനിക്ക് ഒരു നായികയാകാന്‍ കഴിയാതെ പോയ സങ്കടത്തെക്കുറിച്ച്‌ മനസ്സ് തുറക്കുകകയാണ്

‘സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ്, കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തില്‍ കുറഞ്ഞു പോയി, ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ട്, അതിനു കാരണക്കാരി ഞാന്‍ തന്നെയാണ്. മമ്മൂട്ടിയുടെയും, രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്നു വളര്‍ന്ന കുട്ടിക്കാലമായിരുന്നു,അതുകൊണ്ട് സിനിമ എന്നെ അത്ഭുതപ്പെടുത്തിയില്ല, അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാന്‍ തോന്നിയില്ല, ഞാനൊരു ഫൈറ്റര്‍ അല്ല,പലപ്പോഴും കഥാപാത്രത്തെ മനസ്സില്‍ കണ്ടു അത് നേടിയെടുക്കാനുള യുദ്ധം നയിക്കാനൊന്നും എനിക്ക് പറ്റിയില്ല, ഇപ്പോഴും ഒരു വേഷം കിട്ടാതെ പോയാല്‍ സിനിമയൊന്നും വേണ്ടായെന്ന് ഓര്‍ത്ത്‌ കരയുന്ന ആളാണ് ഞാന്‍, ഒരു സെല്‍ഫി എടുത്തു നോക്കുമ്ബോള്‍ തടി കൂടിയാല്‍ അപ്പോള്‍ ഡിപ്രഷനായി പോകും, അതുകൊണ്ടാണ് എനിക്ക് തോന്നാറുള്ളത് ഞാനിപ്പോഴും ആ മൈഡിയര്‍ കുട്ടിച്ചാത്തന്‍ കാലത്താണെന്ന്’-

നൊമ്ബരത്തിപൂവ്, മനു അങ്കിള്‍, മിഥ്യ, മൈഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയ സിനിമകളിലും സോണിയ അഭിയനയിച്ചിട്ടുണ്ട്

Noora T Noora T :