മഞ്ജുവിന്റെ പരാതിയിൽ തെളിവെടുപ്പിന് എത്തിയില്ല?ശ്രീകുമാർ മേനോൻ മുങ്ങിയോ?

ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന് പറയുന്നത് പോലെ മലയാള സിനിമ വിവാദങ്ങൾക്കിടയിലാണ്. ഷെയിൻ നിഗം വിവാദത്തെ പോലെ മഞ്ജുവാരിയർ ശ്രീകുമാർ മേനോൻ വിവാദവും സോഷ്യൽ മീഡിയയും സിനിമ മേഖലയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.മഞ്ജു വാര്യർ ശ്രീകുമാർ മേനോന് എതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്ന പോലീസ് അദ്ദേഹത്തിന്റെ വീട്ടിലും പാലക്കാട് ഉള്ള ഓഫീസിലും റെയ്‌ഡ്‌ നടത്തിയിരുന്നു . എന്നാൽ ഇതിന് പിന്നാലെ മഞ്ജു വാരിയരുടെ പരാതിയിൽ തെളിവെടുക്കാൻ ഞായറാഴ്‌ച ഹാജരാകാൻ അന്വേഷണസംഘം ആവിശ്യപെട്ടിരുന്നു. എന്നാൽ സംവിധായകൻ ശ്രീകുമാർ മേനോൻ എത്തിയിരുന്നില്ല .

ശ്രീകുമാർ മേനോൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും അപായപ്പെടുത്താൻ സാധ്യത ഉണ്ടെന്നും പറഞ്ഞാണ് മഞ്ജു വാര്യർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. അതിനൊപ്പം ചില തെളിവുകളും അവർ പൊലീസിന് കൈമാറി.ശ്രീകുമാർ മേനോൻ സ്ഥലത്തില്ലാതിരുന്നതിനെ തുടർന്ന് ഞായറാഴ്‌ച ഹാജരാകണമെന്നു കാണിച്ച് നോട്ടീസും നൽകിയിരുന്നു. എത്തുന്നില്ലെന്ന വിവരം കാണിച്ച് സന്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചിട്ടുണ്ട് . തൃശ്ശൂർ ക്രൈം ബ്രാഞ്ച് പോലീസാണ് കേസ്‌ അന്വേഷിക്കുന്നത്. അസിസ്റ്റന്റ് കമ്മിഷണർ സി.ഡി. ശ്രീനിവാസനാണ് ഇപ്പോൾ കേസിന്റെ അന്വേഷണച്ചുമതല.

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കിയ ഒടിയൻ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തത് മഞ്ജുവാണ്. അതിനു ശേഷം തനിക്കു എതിരെ ഉണ്ടായ ഓൺലൈൻ ആക്രമത്തിന് പിന്നിലും ശ്രീകുമാർ മേനോനും സുഹൃത്തും ആണെന്നും മഞ്ജു ആരോപിച്ചിരുന്നു. ശ്രീകുമാർ മേനോൻ തന്റെ പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താൻ നല്‍കിയ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്യുമോയെന്ന് ഭയക്കുന്നുവെന്നും ഈ നടി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകൾ ചേർത്താണ്‌ കേസ്‌.

SREEKUMAR MENON

Noora T Noora T :