തെറ്റിദ്ധാരണയുടെ പേരിൽ ചില പ്രശ്നങ്ങൾ ഉണ്ടായി , പക്ഷെ രണ്ടാമൂഴം വൈകിയാണെങ്കിലും സംഭവിക്കും – ശ്രീകുമാർ മേനോൻ

രണ്ടാമൂഴം വിട്ടുകളഞ്ഞിട്ടില്ലെന്നും സിനിമയാകുമെന്നും വീണ്ടും ആവര്‍ത്തിച്ച്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കുറച്ച്‌ കാലതാമസമുണ്ടായാലും രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകും. സിനിമ ആരംഭിക്കുന്നതിനു മുൻപായി ചില തടസ്സങ്ങള്‍ നേരിട്ടെന്നത് സത്യമാണ്. എന്നാല്‍ അതെല്ലാം താത്കാലികം മാത്രമാണ്, ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. തെറ്റിദ്ധാരണ മൂലമാണ് എല്ലാം സംഭവിച്ചതെന്നും പ്രശ്‌നങ്ങള്‍ ഓത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമൂഴം സിനിമയാക്കാന്‍ എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ഏകദേശം നാലു വര്‍ഷം മുമ്ബാണ് കരാര്‍ ഉണ്ടാക്കിയത്. മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിക്കുകയായിരുന്നു.

സിനിമ താത്കാലികമായി വേണ്ടെന്നു വെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.കേസ് നടക്കുന്നതിനാലാണ് ചിത്രം താത്കാലികമായി വേണ്ടെന്നു വെച്ചിരിക്കുന്നതെന്നാണ് ഷെട്ടി പറഞ്ഞത്.

sreekumar menon about randamoozham

Sruthi S :