പൂരത്തിനു പോകുന്ന സുഹൃത്തുക്കള്‍ക്ക് നറുനീണ്ടി സര്‍ബത്ത് സജസ്റ്റ് ചെയ്യുന്നു,കാരണം .. – ശ്രീകുമാർ മേനോൻ

പൂര ലഹരിയിലാണ് തൃശൂർ . ആഘോഷമായി പൂരം കൊണ്ടാടുമ്പോൾ സിനിമ താരങ്ങളുടെയും സാന്നിധ്യം വടക്കുംനാഥന്റെ മണ്ണിലുണ്ട്. ഇപ്പോഴിത പൂരം കാണാനായി തൃശൂരില്‍ എത്തുന്ന സുഹൃത്തുക്കള്‍ക്ക് ഒരു ഉപദേശവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 

നറുനീണ്ടി ജ്യൂസ് കുടിക്കാനാണ് അദ്ദേഹം ഉപദേശിക്കുന്നത്. തൃശൂരിന്റെ തനത് രുചിയാണ് നറുനീണ്ടി സര്‍ബത്തെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെ സര്‍ബത്ത് കുടിക്കുന്ന ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എല്ലാവര്‍ക്കും പൂരവും ആശംസിച്ചിട്ടുണ്ട്.

പൂര തൃശൂരിലൂടെ ഇന്നലെ കൊച്ചിക്ക് പോരുകയായിരുന്നു. ഉച്ചയാണ്, നല്ല ചൂടുണ്ട്.നറുനീണ്ടി സര്‍ബത്ത് തൃശൂരിന്റെ തനത് രുചിയാണ്. കാട്ടിലാണ് നറുനീണ്ടി വേരിലുറയ്ക്കുന്നത്. കാട്ടില്‍ നിന്നാണ് വേര് ശേഖരിക്കുന്നത്. സത്യത്തില്‍ തൃശൂരില്‍ നിന്ന്, ആ പുരാതന രുചി ഞാന്‍ കുടിച്ചിട്ടില്ലായിരുന്നു.

കിഴക്കേ കോട്ട ജംങ്ഷനില്‍ ഗംഗേട്ടന്റെ സര്‍ബത്ത് ഷോപ്പില്‍ കയറി. നറു നീണ്ടി സര്‍ബത്ത് മാത്രം നിറച്ച കുപ്പികളാണ് അവിടെ നിറയെ. നല്ല തിരക്കായിരുന്നു ”ഗംഗന്‍സ് നറു നീണ്ടിയില്‍”. പാലില്‍ സര്‍ബത്ത് ഒഴിച്ച്‌ മിക്സിയില്‍ പതപ്പിച്ച്‌ ഗ്ലാസില്‍ പകര്‍ന്നു തരും. മാസ്മരികമാണ് രുചി. ഞാന്‍ നാല് ഗ്ലാസ് കുടിച്ചു. നേര്‍ത്ത തണുപ്പോടെ… ഉച്ചയ്ക്ക് പിന്നെ വേറെ ഭക്ഷണം കഴിക്കേണ്ടി വന്നില്ല. ഗംഗേട്ടന് വേറെയും ഷോപ്പുകള്‍ തൃശൂരിലുണ്ട്. പൂരത്തിനു പോകുന്ന സുഹൃത്തുക്കള്‍ക്ക് നറുനീണ്ടി സര്‍ബത്ത് സജസ്റ്റ് ചെയ്യുന്നു- 20 രൂപയേയുള്ളു ഒരു ഗ്ലാസിന്. തയ്യാറാക്കിയ നറുനീണ്ടി സര്‍ബത്ത് വാങ്ങി വീട്ടിലും കൊണ്ടു പോകാം. രണ്ട് കുപ്പി ഞാനും വാങ്ങി… എല്ലാവര്‍ക്കുംപൂര ആശംസകളെന്നു വികെ ശ്രീകുമാര്‍ മേനോന്‍ കുറിച്ചു.

sreekumar menon about pooram

Sruthi S :