“ഇനി ഈ ലോകത്തിലെ എല്ലാ മനുഷ്യരും നിരന്നു നിന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല ഒടിയൻ ഒരു മോശം ചിത്രമാണെന്ന്” – ശ്രീകുമാർ മേനോൻ

“ഇനി ഈ ലോകത്തിലെ എല്ലാ മനുഷ്യരും നിരന്നു നിന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല ഒടിയൻ ഒരു മോശം ചിത്രമാണെന്ന്” – ശ്രീകുമാർ മേനോൻ

ഒടിയൻ നേരിട്ട ഡീഗ്രേഡിങ് അടുത്ത കാലത്ത് ഒരു മലയാള സിനിമയും നേരിട്ടിട്ടുണ്ടാകില്ല. ആളുകൾ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന ഒരു ചിത്രം ഇത്രയധികം മോശമായി ചിത്രീകരിക്കപ്പെട്ടത് വലിയ ആഘാതമാണ് സിനിമ ലോകത്തിനു നൽകിയത്. സിനിമയുമായി ബന്ധപ്പെട്ടു വിവാദങ്ങൾ മാത്രമാണ് ഉയർന്നതും. മഞ്ജു വാര്യരുടെ പേരിലും ഒട്ടേറെ വിമർശനങ്ങൾ സംവിധായകൻ ശ്രീകുമാർ മേനോൻ ഉന്നയിച്ചിരുന്നു. എങ്കിലും സിനിമ ഹിറ്റായി തിയേറ്ററുകളിൽ തുടരുകയാണ്. അതിനിടെ ശ്രീകുമാർ മേനോന്റെ ചില വാക്കുകൾ വൈറലാകുകയാണ്.

” എന്നെ തെറി പറയുന്നതിൽ എനിക്കൊരു വിരോധവുമില്ല.ഞാനിനി സിനിമയെടുക്കുമോ എന്ന് പോലും അറിയില്ല. പക്ഷെ അവിടെ ട്രോൾ ചെയ്യപ്പെട്ടത് , ഡീഗ്രേഡ് ചെയ്യപ്പെട്ടത് മഹാനായ ഒരു മനുഷ്യൻ ഈ പ്രായത്തിൽ ചെയ്ത ഏറ്റവും വലിയ റിസ്കാണ്.അതുകൊണ്ടു തന്നെ ഇനി ഈ ലോകത്തിലെ എല്ലാ മനുഷ്യരും നിരന്നു നിന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല അതൊരു മോശം ചിത്രമാണെന്ന് ” – ശ്രീകുമാർ ,മേനോൻ പറയുന്നു.

ഒടിയന്റെ സക്സസ് സെലിബ്രേഷൻ സമയത്താണ് ശ്രീകുമാർ മേനോൻ ഇതിനെ പറ്റി സംസാരിച്ചത്. മോഹൻലാൽ ചിത്രത്തിൽ മുപ്പതുകാരനായി എത്തുന്ന ഭാഗമൊക്കെ വിശദീകരിക്കാന് ശ്രീകുമാർ മേനോൻ സംസാരിച്ചത്.

sreekumar menon about odiyan

Sruthi S :