ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നടി ശ്രീദേവിയുടെ സാരി ലേലം ചെയ്യാന്‍ ഒരുങ്ങുന്നു!

നടി ശ്രീദേവിയുടെ സാരികൾ ലേലം ചെയ്യാൻ ഒരുങ്ങുന്നു. ശ്രീദേവി മരിച്ചിട്ട് ഒരു വര്‍ഷം തികയാനിരിക്കെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഭര്‍ത്താവ് ബോണി കപൂര്‍ സാരി ലേലം ചെയ്യുന്നത്.

ഫെബ്രുവരി 24ന് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികമാണ്. ഇതിനോട് അനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുടുംബം തീരുമാനിച്ചത്.40,000 രൂപ മുതലാണ് ലേലം ആരംഭിക്കുന്നത്. വെബ്സൈറ്റിലൂടെയാണ് ലേലം നടത്തുന്നത്.

ലേലത്തില്‍ ലഭിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടി നല്‍കാനാണ് കുടുംബത്തിന്‍രെ തീരുമാനം.

sreedevi’s saree for charity

HariPriya PB :