ആ പഴയ വണ്ണാത്തി പുള്ളിനെ ഓർമ്മയുണ്ടോ??? കിനാവള്ളിയിലൂടെ സൗമ്യ മേനോൻ വെള്ളിത്തിരയിലേക്ക് വീണ്ടും ..

ആ പഴയ വണ്ണാത്തി പുള്ളിനെ ഓർമ്മയുണ്ടോ??? കിനാവള്ളിയിലൂടെ സൗമ്യ മേനോൻ വെള്ളിത്തിരയിലേക്ക് വീണ്ടും ..

പത്തു വര്ഷങ്ങള്ക്കു മുൻപ് കേരളത്തിൽ സിനിമയേക്കാൾ തരംഗം ആൽബങ്ങളോട് ആയിരുന്നു. അന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ ഒട്ടേറെ ഗാനങ്ങൾ ഇന്നും ഓരോരുത്തരുടെയും ചുണ്ടിലും മനസിലുമുണ്ട്. സുന്ദരിയെ വാ, ചെമ്പകമേ തുടങ്ങി ഒട്ടേറെ ആൽബങ്ങൾ ഇന്നും ഹിറ്റാണ്. ആ കൂട്ടത്തിൽ ഹിറ്റായ ഒരു ഗാനമാണ് മിഴി നീർ എന്ന ആൽബത്തിലെ വണ്ണാത്തി പുള്ളിനു ദൂരെ എന്ന ഗാനം. നീണ്ട മിഴികളും മനോഹരമായ ചിരിയുമായി അന്ന് യുവാക്കളുടെ ഹൃദയം കീഴടക്കിയ സുന്ദരിയാണ് സൗമ്യ മേനോൻ.

വര്ഷങ്ങള്ക്കു ശേഷം തുറപ്പ് ഗുലാനിൽ ചെറിയൊരു വേഷത്തിൽ സൗമ്യയെ കണ്ടതാണ് . ഇപ്പോൾ കിനാവള്ളി എന്ന സുഗീത് ചിത്രത്തിലൂടെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി സൗമ്യ എത്തുകയാണ്. 6 യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് കിനാവള്ളി. ഓർഡിനറി, മധുര നാരങ്ങാ , ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഹിറ്റുകൾ സമ്മാനിച്ച സുഗീത്തിന്റെ ഹോർറോർ ചിത്രമാണ് കിനാവള്ളി.

സൗഹൃദവും പ്രണയവും അല്പം ഭയവുമെല്ലാം കൂട്ടി ചേർത്ത ,പീരുമേടിന്റെ ഭംഗി ഒപ്പിയെടുത്ത ചിത്രത്തിൽ പുതുമുഖങ്ങളാണ് അഭിനേതാക്കൾ. മനോഹരമായ ഗാനങ്ങളും എല്ലാം കോർത്തിണക്കി ജൂലൈ 27 നു കിനാവള്ളി തിയേറ്ററുകളിലേക്ക് എത്തുകയാണ്.

sowmya menon in kinavalli movie

Sruthi S :