പാമ്പിനെ എനിക്ക് വലിയ പേടിയാണ്… അതുകൊണ്ട് ഇപ്പോൾ കുഞ്ഞുങ്ങളെ ഇരുത്തുന്ന ബാ​ഗിൽ മകളെ ഇരുത്തി എന്റെ ദേഹത്ത് വെച്ച് കെട്ടിയാണ് ഞാൻ പണിയെടുക്കുന്നത്; പുതിയ വീഡിയോയുമായി സൗഭാഗ്യ വെങ്കിടേഷ്

സോഷ്യൽമീഡിയയിലെ സെലിബ്രിറ്റിയാണ് സൗഭാഗ്യ വെങ്കിടേഷ്. സീരിയലുകളിലോ സിനിമകളിലോ സൗഭാഗ്യ മുഖം കാണിച്ചിട്ടില്ല. സൗഭാഗ്യ ആളുകൾ‍ക്ക് സുപരിചിതയായി തുടങ്ങിയത് ടിക്ക് ടോക്ക് കേരളത്തിലും മലയാളികൾക്കിടയിലും തരംഗമായപ്പോഴാണ്. പിന്നീട് വിവാഹിതയായ ശേഷം ഭർത്താവ് അർജുനൊപ്പം യുട്യൂബ് ചാനലും ആരംഭിച്ചു. ഇപ്പോൾ തന്റെയും മകളുടേയും കുടുംബത്തിന്റേയും വിശേഷങ്ങൾ ചാനലിലൂടെയാണ് സൗഭാഗ്യ പങ്കിടാറുള്ളത്

പകൽ സമയങ്ങളിൽ‌ ഭർത്താവും വീട്ടിലെ മറ്റ് അം​ഗങ്ങളും ജോലിക്കും പഠനത്തിനുമായി പുറത്ത് പോകുമ്പോൾ സൗഭാ​ഗ്യയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടാകാറുള്ളത്.

ആ സമയത്ത് മകളെ കൈയ്യിൽ എടുത്ത് വെച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ കിടത്തി ഉറക്കുകയോ ഹാളിലോ മറ്റ് എവിടെയെങ്കിലുമോ കളിക്കാൻ ഇരുത്തിയിട്ട് ജോലികൾ ചെയ്യാൻ പോവുകയോയാണ് സൗഭാ​ഗ്യ ചെയ്യാറുള്ളത്.

എന്നാൽ വളരെ മോശമായൊരു അനുഭവം ഉണ്ടായ ശേഷം അങ്ങനെ ചെയ്യാറില്ലെന്ന് പറയുകയാണ് പുതിയ വീഡിയോയിൽ സൗഭാ​ഗ്യ.

‘മോളെ എവിടെയെങ്കിലും ഉറക്കി കിടത്തിയോ കളിക്കാനിരുത്തിയോ മറ്റ് ജോലികൾ ചെയ്യാൻ ഞാൻ പോകുമ്പോൾ‌ എനിക്ക് ഒരു സമാധാന കേടാണ്. എപ്പോഴും അവൾ എന്ത് ചെയ്യുകയായിരിക്കും എന്നൊരു ടെൻഷനാണ്. ഒരു ദിവസം അമ്മ വീട്ടിൽ ഉണ്ടായിരുന്നു.’ ‘അന്ന് മകളെ ഉറക്കി കിടത്തി ഞാൻ മറ്റ് ജോലികൾ ചെയ്യാൻ പോയപ്പോൾ മുർഖൻ പാമ്പ് വന്നു. അതിന് ശേഷം മോളെ ഒറ്റയ്ക്കിരുത്തി പോകാൻ ഭയമാണ്.’ ‘പാമ്പിനെ എനിക്ക് വലിയ പേടിയാണ്. അതുകൊണ്ട് ഇപ്പോൾ കുഞ്ഞുങ്ങളെ ഇരുത്തുന്ന ബാ​ഗിൽ മകളെ ഇരുത്തി എന്റെ ദേഹത്ത് വെച്ച് കെട്ടിയാണ് ഞാൻ പണിയെടുക്കുന്നത്.

‘ചെറിയ നടുവേദന എടുക്കുമെങ്കിലും സമാധാനമുണ്ടാകും. മോളും വഴക്കും കരച്ചിലുമൊന്നും ഉണ്ടാക്കാതെ സമാധാനത്തിൽ ഇരിക്കുകയും ചെയ്യും. അവൾ‌ ഈ ബാ​ഗിനുള്ളിൽ ഇരിക്കുമ്പോൾ ദീർഘനേരം ഉറങ്ങുകയും ചെയ്യും. ഒറ്റയ്ക്ക് ബെഡ്ഡിൽ കിടത്തി ഉറക്കിയിട്ട് പോയാൽ പെട്ടന്ന് മകൾ ഉണരും’ സൗഭാ​ഗ്യ പറഞ്ഞു. മകളെ ബാ​ഗിലിരുത്തി പുറത്തിട്ട് ജോലികൾ അനായാസമായി ചെയ്ത് തീർക്കുന്നതിന്റെ വീ‍ഡിയോയും സൗഭാ​ഗ്യ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് സൗഭാ​ഗ്യയെ അഭിനന്ദിച്ച് എത്തുന്നത്.

സൗഭാ​ഗ്യയുടെ അച്ഛൻ രാജാറാം 2017 ജൂലൈ 30നാണ് മരിച്ചത്. വൈറൽപ്പനി ബാധിക്കുകയും പിന്നീട് നെഞ്ചിൽ ഇൻഫെക്ഷനാകുകയും ചെയ്ത രാജാറാമിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇത് പിന്നീട് സെപ്റ്റെസീമിയ എന്ന ഗുരുതരമായ അവസ്ഥയായി മാറുകയും അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലാവുകയും ചെയ്തു. ഏതാണ്ട് ഒമ്പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളിൽ അവതാരകനുമായിരുന്നു. മലയാള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിച്ചത്.

Noora T Noora T :