പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വിളിക്കുന്ന നിലപാടിനോട് ഞാൻ യോജിക്കുന്നില്ല, ഒരു നടൻ എന്ന നിലയിൽ മാത്രം അറിയപ്പെടാനാണ് ഇഷ്ടം ; വിജയ് സേതുപതി

തെന്നിന്ത്യയില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ് വിജയ് സേതുപതി;പ്രദീപ് കിഷൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ‘മൈക്കിൾ’ ആണ് വിജയ് സേതുപതിയുടെ പുതിയ ചിത്രം. രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്ത സിനിമ ഒരു ആക്ഷൻ ചിത്രമാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 11 കോടിയാണ് ചിത്രം നേടിയത്. മക്കൾ സെൽവനായ വിജയ് സേതുപതി അഭിനയം കൊണ്ടും ആരാധകരോടുള്ള സഹകരണം കൊണ്ടും തമിഴിൽ മാത്രമല്ല തെന്നിന്ത്യയുടെ മുഴുവൻ പ്രിയ താരമാണ്.

തന്റെ ആദ്യ വെബ് സീരീസിന്റെ റിലീസിനോടനുബന്ധിച്ച നടന്ന അഭിമുഖത്തിൽ നടൻ തന്നെ കുറിച്ച് പറഞ്ഞതാണ് ചർച്ചയാകുന്നത്. പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള വിജയ് സേതുപതിയുടെ മറുപടി ഇങ്ങനെ, പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വിളിക്കുന്ന നിലപാടിനോട് ഞാൻ യോജിക്കുന്നില്ല. ഞാനൊരു നടനാണ്. ഒരു നടൻ എന്ന നിലയിൽ മാത്രം അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഒരു നടനോ സംവിധായകനോ സിനിമയോ ആകട്ടെ പാൻ ഇന്ത്യ എന്ന ടാഗ് വളരെയധികം സമ്മർദ്ദം നൽകുന്നുണ്ടെന്നും എല്ലാ ഇന്ത്യൻ ഭാഷകളിലും അഭിനയിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. ഗുജറാത്തി, ബംഗാളി സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ അത് ചെയ്യുമെന്നും നടൻ കൂട്ടിച്ചേർത്തു.

AJILI ANNAJOHN :