മികച്ച നടനുള്ള അവാർഡ് നേടിയ ക്യാപ്ടനും മാനേജരും !!! അവാർഡ് നേടിയത് ഫുട്ബോൾ പശ്ചാത്തലമായ സിനിമകളിലൂടെ – ഇത് അപൂർവ നേട്ടം ..!

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പങ്കിട്ടത് ജയസൂര്യയും സൗബിൻ ഷാഹിറുമാണ്. സു സു സുധി വാത്മീകത്തിൽ തലനാരിഴക്ക് അവാർഡ് നഷ്ടപെട്ട ജയസൂര്യക്ക് അവാർഡ് നേടി കൊടുത്തത് ക്യാപ്റ്റനും മേരിക്കുട്ടിയുമാണ്.

പതിനാലു വർഷമായി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും അഭിനേതാവായുമൊക്കെ നിലനിന്ന സൗബിൻ ഷഹിറിന് ഇത് പ്രയത്നത്തിന്റെ മധുരമാണ്. കഴിഞ്ഞ വർഷത്തെ ജനപ്രിയ ചിത്രവും, സ്വഭാവനടിമാരും ഉൾപ്പെടെ അവാർഡ് കിട്ടിയ സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന് അവാർഡിന് അർഹനാക്കിയത്.

ഇരുവരും കന്നി പുരസ്‌കാര നിറവിൽ നിൽകുമ്പോൾ ഒരു അവിചാരിതയാണ് ശ്രദ്ധേയമാകുന്നത് . ഫുട്ബോൾ താരമായ വി പി സത്യനായാണ് ക്യാപ്റ്റനിൽ ജയസൂര്യ വേഷമിട്ടത്. സൗബിൻ ഷാഹിർ സുഡാനി ഫ്രം നൈജീരിയയയിൽ ഫുട്ബോൾ ക്ലബ്ബ് മാനേജർ ആണ്. രണ്ടും ഫുട്ബോൾ പശ്ചാത്തലത്തിലുള്ള കഥ പറഞ്ഞ ചിത്രങ്ങൾ.

എല്ലാവരും അവാർഡ് ആഘോഷത്തിൽ നിൽകുമ്പോൾ ഈ അപൂർവ നേട്ടവും ശ്രദ്ധിക്കപെടുകയാണ്. ജൂനിയർ ആര്ടിസ്റ്റായാണ് ജയസൂര്യ സിനിമയിൽ എത്തുന്നത്. പിന്നീട് നായകനായി ഉയർന്നപ്പോൾ പ്രേക്ഷകരുടെ ഇഷ്ട നായകനായി മാറുകയും ചെയ്തു. എല്ലാ കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചു കഴിഞ്ഞു ചുരുങ്ങിയ സമയം കൊണ്ട് സൗബിനും.

soubin shahir and jayasurya –

Sruthi S :