“അയാള്‍ സുന്ദരനാണ് അയാള്‍ക്കതിന്റെ ആവശ്യമില്ല എന്നാണ് ആ സ്ത്രീ പ്രതികരിച്ചത് ” – പീഡനം തുറന്നു പറഞ്ഞപ്പോൾ നേരിട്ട അനുഭവം പങ്കു വച്ച് സോനം കപൂർ

“അയാള്‍ സുന്ദരനാണ് അയാള്‍ക്കതിന്റെ ആവശ്യമില്ല എന്നാണ് ആ സ്ത്രീ പ്രതികരിച്ചത് ” – പീഡനം തുറന്നു പറഞ്ഞപ്പോൾ നേരിട്ട അനുഭവം പങ്കു വച്ച് സോനം കപൂർ

മി ടൂ തരംഗങ്ങൾ അവസാനിക്കുന്നില്ല. ഹോളിവുഡ് കടന്നു ബോളിവുഡിലെത്തി ഒടുവിൽ കേരളത്തിലും മി ടൂ അലയടിച്ചു കഴിഞ്ഞു. എന്നാൽ മി ടൂ തുറന്നു പറച്ചിലുകൾ നടത്തുന്ന സ്ത്രീകൾ പക്ഷെ അവിശ്വസിക്കപ്പെടുകയാണെന്നു നടി സോനം കപൂർ പറയുന്നു. മറ്റൊരു നടി പീഡനം തുറന്നു പറഞ്ഞതുമായി ബന്ധപെട്ടാണ് നടിയുടെ വെളിപ്പെടുത്തൽ.

മീ റ്റൂ ക്യാംപെയിനിലൂടെ പുറത്തുവരുന്നതിനെ പിന്തുണച്ചുകൊണ്ട് സംസാരിക്കവേയാണ് സോനം കപൂര്‍ തന്റെ വ്യക്തിപരമായ ഒരു അനുഭവം കൂടി പങ്കുവച്ചത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുന്ന സ്ത്രീകളെ വിശ്വസിക്കാന്‍ തയാറാകുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സോനം പറയുന്നു. അടുത്തിടെ തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് ഒരു അഭിനേത്രി തുറന്നു പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീ പ്രതികരിച്ചതിങ്ങനെ ‘അയാള്‍ സുന്ദരനാണ് അയാള്‍ക്കതിന്റെ ആവശ്യമില്ല’.

ആ സ്ത്രീയുടെ പ്രതികരണം അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു.മോശം അനുഭവത്തെ അതിജീവിച്ച ഒരാളോട് സമൂഹത്തിന്റെ മനോഭാവം ഇതാണല്ലോയെന്ന് വളരെ സങ്കടത്തോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്. കുറ്റം തെളിയുന്നതുവരെ ആരോപണ വിധേയനായ വ്യക്തി നിഷ്‌കളങ്കനാണെന്ന് വിശ്വസിക്കാം. പക്ഷേ അതിന്റെ അര്‍ഥം അതിനെക്കുറിച്ച് തുറന്നു പറഞ്ഞ വ്യക്തിയെ അവിശ്വസിക്കണമെന്നല്ല. ഇങ്ങനെയൊരു മൂവ്‌മെന്റിനെ എതിര്‍ക്കുന്നവര്‍ക്ക് സമൂഹത്തിന്റെ ഈ മനോഭാവം ഒരുപിടിവള്ളിയാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല സോനം പറയുന്നു.

സ്ത്രീ വിദ്വേഷികളും അധികാരം ദുരുപയോഗം ചെയ്യുന്ന പുരുഷന്മാരും ആരോപണമുന്നയിച്ച സ്ത്രീകളെ കുറ്റപ്പെടുത്തും ചിലര്‍ സ്വാര്‍ഥ നേട്ടങ്ങള്‍ക്കായി ഈ മൂവ്‌മെന്റിനെ ദുരുപയോഗം ചെയ്യും. കുറ്റം തെളിയുന്നതുവരെ കുറ്റാരോപിതരെ നിഷ്‌കളങ്കരായി കാണാന്‍ കഴിയുന്നവര്‍ എന്തുകൊണ്ട് അപ്പുറത്തു നില്‍ക്കുന്ന സ്ത്രീകളുടെ കാര്യങ്ങള്‍ ചിന്തിക്കുന്നില്ല. വ്യക്തിപരമായി എത്രത്തോളം റിസ്‌ക് എടുത്തിട്ടാണ് അവര്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്. വിശ്വാസം കൊണ്ടും പിന്തുണകൊണ്ടുമെങ്കിലും അവരോട് നമ്മള്‍ കടപ്പാട് കാട്ടണമെന്നും സോനം പറയുന്നു.

sonam kapoor about me too experiences

Sruthi S :