“അനുഷ്ക ശർമയുടെയും വിരാടിന്റെയും വിവാഹ ഫോട്ടോ കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു പോയി” – സോനം കപൂറിന്റെ വെളിപ്പെടുത്തലിൽ അമ്പരന്നു ബോളിവുഡ് !

” അനുഷ്ക ശർമയുടെയും വിരാടിന്റെയും വിവാഹ ഫോട്ടോ കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു പോയി” – സോനം കപൂറിന്റെ വെളിപ്പെടുത്തലിൽ അമ്പരന്നു ബോളിവുഡ് !

ബോളിവുഡിലെ ഫാഷൻ ഐക്കൺ ആണ് സോനം കപൂർ. ഏത് തരത്തിലുള്ള ഫാഷൻ പരീക്ഷണവും സോനം നടത്താറുണ്ട്. ബോളിവുഡിൽ കല്യാണ മാമാങ്കത്തിൽ സോനം കപൂറിന്റെ കല്യാണവും ഉണ്ടായിരുന്നു. ദീർഘ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ ആനന്ദ് അഹൂജയുടെ കൈ സോനം പിടിച്ചപ്പോൾ മറ്റൊരു താര സമ്പന്ന കല്യാണത്തിനാണ് ആരാധകർ കാഴ്ച്ചക്കാരായത് .

എന്നാൽ ഇപ്പോൾ കരൺ ജോഹർ ഷോയിൽ താൻ അനുഷ്ക ശര്മയുടെയും വിരാട് കൊഹ്ലിയുടെയും കല്യാണ ഫോട്ടോ കണ്ട് പറഞ്ഞുവെന്നു പറഞ്ഞിരിക്കുകയാണ് സോനം കപൂർ. കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സോനം. 2017 ഡിസംബറിലാണ് അനുഷ്ക -വിരാട് വിവാഹം നടന്നത് . പിന്നാലെ സോനം – ആനന്ദ് അഹൂജ , ദീപിക പദുകോൺ – രൺവീർ സിംഗ് , പ്രിയങ്ക ചോപ്ര – നിക്ക് ജോനാസ് വിവാഹങ്ങളും നടന്നു. മറ്റു മൂന്നു പേരിൽ ആരാണ് ഏറ്റവും മനോഹാരിയായി വിവാഹദിവസം തോന്നിയത് എന്നാണ് സോനത്തിനോട് കരൺ ചോദിച്ചത്.

എന്നാൽ സോനത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ” വധുവിനെ പറ്റി ഞാനൊന്നും പറയുന്നില്ല. കാരണം മൂന്നുപേരും അവരവരുടേതായ രീതിയിൽ അതിസുന്ദരിമാരായിരുന്നു. പക്ഷെ അനുഷ്ക ശർമയുടെ വിവാഹ ഫോട്ടോ കണ്ടു ഞാൻ പൊട്ടിക്കരഞ്ഞു പോയി. കാരണം അത്രയധികം മനോഹരമായിരുന്നു ആ ചിത്രങ്ങൾ ” – ഇറ്റലിയിലെ ലേക്ക് കോംഗോയിൽ വച്ചാണ് അനുഷ്‌കയും വിരാടും വിവാഹിതരായത്. നാലുപേരുടെ വിവാഹത്തിലും ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ നേടിയ വിവാഹവും ഇതായിരുന്നു.

തന്റെ വാക്കുകൾക്കൊപ്പം അനുഷ്കയെ തനിക്ക് വളരെ ഇഷ്ടമാണെന്നും, അവരെകുറിച്ചോർക്കുമ്പോൾ സന്തോഷമാണെന്നും സോനം കൂട്ടിച്ചേർത്തു..

sonam kapoor about anushka sharama

Sruthi S :