“ഇല്ല , ഇങ്ങനല്ല ഞങ്ങളുടെ അർജുൻ റെഡ്‌ഡി !!! “- വർമയുടെ ടീസറിനെ ട്രോളി സോഷ്യൽ മീഡിയ

“ഇല്ല , ഇങ്ങനല്ല ഞങ്ങളുടെ അർജുൻ റെഡ്‌ഡി !!! “- വർമയുടെ ടീസറിനെ ട്രോളി സോഷ്യൽ മീഡിയ

അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധക ഹൃദയം കീഴടക്കിയ താരമാണ് വിജയ് ദേവര്കൊണ്ട. 2017 ൽ ഇറങ്ങിയ അർജുൻ റെഡ്ഢി തെലുങ്കിന് പുറമെ ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വിജയ് ദേവര്കൊണ്ട ശ്രദ്ധേയമായി . വിജയ് ദേവരകൊണ്ടയുടെ നായികയായി ശാലിനി പാണ്ഡെയാണ് എത്തിയത്.

ഇപ്പോൾ അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പിന്റെ ടീസർ എത്തിയിരിക്കുകയാണ്. വർമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയദേവരകൊണ്ടയുടെ വേഷം ചെയ്യുന്നത് വിക്രമിന്റെ മകൻ ധ്രുവ് വിക്രമാണ് . ടീസറെത്തിയതോടെ ട്രോളന്മാർ അതേറ്റുപിടിച്ചിരിക്കുകയാണ്.

ഇതല്ല അർജുൻ റെഡ്ഢി എന്ന രീതിയിൽ വർമയുടെ ടീസറിനെ കളിയാക്കുകയാണ് ട്രോളന്മാർ. അർജുൻ റെഡ്ഢിയുടെ ഇസഹായലക്കത്തു പോലും വർമ്മ എത്തുകയില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ധ്രുവ് വിക്രമിന്റെ ലുക്ക് പോലും ട്രോളാകയാണ് സോഷ്യൽ മീഡിയ. എന്നാൽ ലുക്കിലല്ല , അഭിനയം കണ്ടിട്ട് വേണം വിമർശിക്കാനും വിലയിരുത്താനുമെന്നും ഒരു വിഭാഗം പറയുന്നു.


socila media trolls against varma movie teaser

Sruthi S :