ശബരിമലയിലെ പ്രശ്നമൊക്കെ അവിടെ നിൽക്കട്ടെ , ആദ്യം ശ്രീലക്ഷ്മിക്ക് അച്ഛനെ കാണാൻ അവസരം നൽകു – ജഗതിയുടെ മകൾ പാർവതിക്ക് സമൂഹമാധ്യമങ്ങളിൽ വിമർശനം .

ശബരിമലയിലെ പ്രശ്നമൊക്കെ അവിടെ നിൽക്കട്ടെ , ആദ്യം ശ്രീലക്ഷ്മിക്ക് അച്ഛനെ കാണാൻ അവസരം നൽകു – ജഗതിയുടെ മകൾ പാർവതിക്ക് സമൂഹമാധ്യമങ്ങളിൽ വിമർശനം .

ശബരിമല വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്. സ്ത്രീ സമത്വത്തിനും നവോഥാന മൂല്യങ്ങൾ ഉയർത്തികാണിക്കുവാനുമായി സർക്കാർ നടത്തിയ വനിതാ മതിലും ഇതിനിടയിൽ ചർച്ചയായി. വനിതാ മതിലിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ .

സ്ത്രീകള്‍ അവകാശം നേടിയെടുക്കേണ്ടതായിട്ടുള്ള നിരവധി കാര്യങ്ങള്‍ നമുക്കു ചുറ്റും ഉണ്ടെന്ന് പറയുന്ന പാര്‍വതി സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയപ്പോഴൊന്നും ഒരു സ്ത്രീ സംഘടനയും ഇത്ര ശക്തിയായി പൊരുതുന്നത് കണ്ടിട്ടില്ലെന്നും പറയുന്നു.

എന്നാൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ആളുകൾ. ആദ്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ തീർക്കുവാനും ഭർത്താവിന്റെ അച്ഛന് നല്ലതു പറഞ്ഞു കൊടുക്കാനുമൊക്കെയാണ് ആളുകൾ പറയുന്നത്. ജഗതിയുടെ മറ്റൊരു ബന്ധത്തിലെ മകളായ ശ്രീലക്ഷ്മിയെ അച്ഛനെ കാണാൻ പോലും അവസരം നൽകാത്ത പാർവതിയെ നിശിതമായി വിമർശിക്കുകയാണ് കമന്റുകളിലൂടെ.

പാര്‍വതിയുടെ വാക്കുകള്‍….

കുറച്ചു നാളുകളായി ഒരു വിഷയത്തെ പറ്റി സംസാരിക്കണമെന്ന് വിചാരിക്കുന്നു. നമുക്ക് ചുറ്റുമുള്ള എല്ലാവരും ഇപ്പോള്‍ സംസാരിക്കുന്നത് വനിതാ മതിലിനെ കുറിച്ചാണ്. ഫെയ്സ്ബുക്കില്‍ ഘോര ഘോരം ചിലര്‍ പ്രസംഗിക്കുന്നുണ്ട്, വനിതാ മതില്‍ വലിയ സംഭവമാണ്, റെക്കോഡ് സ്ഥാപിച്ചു എന്നൊക്കെ. ഞാന്‍ ഒരു കാര്യം പറയട്ടെ ഇപ്പോള്‍ എന്ത് ബേയ്‌സ് ചെയ്തിട്ടാണേലും ഒരു ജാഥയ്ക്ക് ആളെ കൂട്ടണേല്‍ ഒരു ബിരിയാണിപ്പൊതി വിതരണം ചെയ്താല്‍ മതി ആളുകളെ ധാരാളം കിട്ടും. അങ്ങനെയേ ഞാന്‍ ഈ വനിതാ മതില്‍ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.

നമ്മള്‍ സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നേടിയെടുക്കേണ്ടതായി ഒത്തിരി ഒത്തിരി നീചമായ കാര്യങ്ങള്‍ നടക്കുന്നുണ്ട് ചുറ്റിനും. കുട്ടികള്‍ മുതല്‍ എഴുപത് വയസായ സ്ത്രീകള്‍ വരെ പീഡിപ്പിക്കപ്പെടുന്നുണ്ട്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ വെറുതെ വിട്ടു. അതിനൊന്നും ഒരു സ്ത്രീസംഘടനയും ഇത്ര ശക്തിയായി പൊരുതുന്നത് ഞാന്‍ കണ്ടിട്ടില്ല.

ഒരു കാര്യം മനസിലാക്കണം, ശബരിമലയില്‍ നടക്കുന്നത്, എല്ലാ രാഷ്ട്രീയക്കാരും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണെന്ന് വേണം പറയാന്‍. അതിപ്പോള്‍ മാര്‍ക്‌സിസ്റ്റ് ആണെങ്കിലും ബി.ജെ.പി ആണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും ആര്‍.എസ്.എസ് ആണെങ്കിലും എല്ലാവരും ചെയ്‌തോണ്ടിരിക്കുന്നത് അതാണ്. അയ്യപ്പനെ വിറ്റ് കൊണ്ടിരിക്കുകയാണ്. യഥാര്‍ഥത്തില്‍ അയ്യപ്പന് വേണ്ടി ആരെങ്കിലും സംസാരിക്കുന്നുണ്ടോ?

വര്‍ഷങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന ആചാരം, അനുഷ്ഠാനം അത് അങ്ങനെ തന്നെ നടന്നു പോകട്ടെ എന്ന് നമ്മള്‍ സ്ത്രീകള്‍ വിചാരിച്ചാല്‍ എന്താണ് കുഴപ്പം? അപ്പോള്‍ അവിടെയും അവകാശം അവര്‍ക്ക് നേടിയെടുത്താലേ പറ്റൂ. ഇപ്പോള്‍ ഈ പെണ്ണുങ്ങള്‍ കാണിക്കുന്ന കുന്തളിപ്പ് ഉണ്ടല്ലോ അത് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടില്‍ ഇല്ലാത്തതിന്റെതാണ്.

നിങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ചെന്ന് നോക്ക്, രോഗികള്‍ക്ക് കട്ടിലുകള്‍ പോലും നേരാം വണ്ണം ഇല്ല . ഞാന്‍ കണ്ടിട്ടുണ്ട് പ്രസവവേദന അനുഭവിക്കുന്ന സ്ത്രീ നിലത്ത് പായ ഇട്ടാണ് കിടക്കുന്നത്. അവര്‍ അവിടെ കിടന്നാണ് കുഞ്ഞിന് ജന്മം നല്‍കുന്നത്. അതിനൊന്നും വേണ്ടി വാദിക്കാന്‍ ഒരു ഫെമിനിച്ചിയെയും ഞാന്‍ കണ്ടിട്ടില്ല.

ശബരിമലയില്‍ കയറിയിട്ട് വേണമല്ലോ ഇവളുമാര്‍ക്ക് എന്തോ സ്ഥാപിക്കാന്‍. തലവഴി മൂടിയിട്ടാണോ ഇവളുമാരെല്ലാം അയ്യപ്പനെ കാണാന്‍ പോണത്. ഒരു കാര്യം മനസിലാക്കണം നാല്‍പത്തിയൊന്ന് ദിവസത്തെ കഠിനവൃതമെടുത്ത് അയ്യപ്പനെ മനസ്സുരുകി പ്രാര്‍ഥിച്ച്‌ അയ്യപ്പന്റെ യഥാര്‍ഥ ഭക്തരുണ്ട് കുറച്ച്‌ പേര്‍. അവരെപ്പറ്റി ആലോചിക്കുക. ആ ഭക്തരുടെ മനസ് കളങ്കപ്പെടുത്താതിരിക്കുക. സ്‌നേഹം ആണ് ദൈവം. ആ സത്യം മനസിലാക്കണം. മനുഷ്യന്‍ മനുഷ്യനെ കണ്ടാല്‍ തിരിച്ചറിയണം. അത് ഒന്ന് മനസിലാക്കിയാല്‍ കൊള്ളാം.. എല്ലാ ഫെമിനിച്ചികള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍.

social media against parvathy shone

Sruthi S :