വാളയാറിൽ മിണ്ടില്ല… മാളത്തിൽ ആയിരുന്നു – ബിനീഷിനെ പിന്തുണച്ച ഭാഗ്യലക്ഷ്മിക്ക് വിമർശനം !

അനിൽ രാധാകൃഷ്ണൻ മേനോൻ അപമാനിച്ച ബിനീഷ് ബാസ്റ്റിനു പിന്തുണ ശക്തമാകുകയാണ്. മലയാളിയുടെ പ്രതിഷേധങ്ങൾ അനിൽ ഏറ്റു വാങ്ങുമ്പോൾ ബിനീഷിനെ പിന്തുണച്ച ഭാഗ്യലക്ഷ്മി അതിലും വലിയ വിമര്ശനങ്ങളാണ് നേരിടുന്നത് .

വാളയാർ പെൺകുട്ടികളുടെ വിഷയത്തിൽ പ്രതികരിക്കാതിരുന്നതിനാൽ ആണ് ഭാഗ്യലക്ഷമി വിമർശനങ്ങൾക്ക് ഇരയായത് . വാളയാറിൽ മിണ്ടില്ല… മാളത്തിൽ ആയിരുന്നു എന്നൊക്കെയാണ് വിമര്ശനങ്ങൾ വരുന്നത് . പ്രതികരണങ്ങൾ ശക്തമായപ്പോൾ ഭാഗ്യലക്ഷ്മി പോസ്റ്റ് പിൻവലിച്ചു .

അനിൽ രാധാകൃഷ്ണൻ എന്ന സംവിധായകനെ എനിക്ക് പരിചയമില്ല അദ്ദേഹത്തിന്റെ ഒരു സിനിമയും കണ്ടിട്ടില്ല.കേട്ടിട്ടുണ്ട്..ബിനീഷിനേയും അറിയില്ല.പക്ഷെ എന്റെ ചോദ്യം കോളേജ് അധികൃതരോടാണ്..ഇതാണോ വിദ്യാഭ്യാസം? ഇതാണോ സംസ്കാരം.? നിങ്ങളുടെ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളെ മനുഷ്യനെ അംഗീകരിക്കാനല്ലേ ആദ്യം പഠിപ്പിക്കേണ്ടത്?അനിൽ രാധാകൃഷ്ണൻ ബിനിഷിനോടൊപ്പം വേദി പങ്കിടില്ല എന്ന് പറഞ്ഞെങ്കിൽ( അത് സത്യമാണെങ്കിൽ) അനിൽ രാധാകൃഷ്ണൻ എന്ന മേനോനേ ഒഴിവാക്കി ബിനിഷ് എന്ന മനുഷ്യനെ ഇരുത്തുകയായിരുന്നു വേണ്ടിയിരുന്നത്.അവിടെയല്ലേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കാണിക്കേണ്ടിയിരുന്നത്..?അങ്ങനെ നിങ്ങൾ പെരുമാറിയിരുന്നുവെങ്കിൽ നിങ്ങളുടെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അഭിമാനിക്കാമായിരുന്നു.

ബിനിഷ് അപമാനിതനായി ആ വേദിയിൽ നിലത്തു വന്നിരുന്നപ്പോൾ അപമാനിക്കപ്പെട്ടത് ആ മനുഷ്യൻ മാത്രമല്ല..വലിയൊരു സമൂഹമാണ്..അതിൽ ജാതി മതം വലിയവൻ ചെറിയവൻ എല്ലാം പെടും.. പക്ഷെ അനിൽ രാധാകൃഷ്ണൻ ഇറങ്ങി പോകുമ്പോൾ നിശബ്ദമായിരുന്ന് അദ്ദേഹത്തെ അവഗണിച്ച വിദ്യാർത്ഥികൾ ബിനിഷ് ഇറങ്ങി പോകുമ്പോൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് അദ്ദേഹത്തെ യാത്രയാക്കിയത്..അവിടെയാണ് പുതിയ തലമുറയുടെ അന്തസ്സും സംസ്കാരവും മാന്യതയും മാതൃകയും ഞങ്ങൾ തിരിച്ചറിഞ്ഞത്…
നിശബ്ദമായി വീട്ടിലിരുന്ന് കരയാതെ വേദിയിൽ വന്ന് തന്റെ പ്രതിഷേധം പ്രകടിപ്പിച്ച ബിനീഷിനൊപ്പമാണ് ഞങ്ങൾ…👏👏👏👏👏👏👏👏

ഇനിയും ഒരുപാട് വേദികൾ നിങ്ങൾക്കായി കാത്തിരിക്കുന്നു ബിനീഷ്..

social media against bhagyalakshmi

Sruthi S :