അമ്മ വിട പറഞ്ഞിട്ട് ഒരു വര്‍ഷമായി…. അതൊരു വലിയ നഷ്ടമാണ്. ആര്‍ക്കും അമ്മയ്ക്കു പകരമാവാനാകില്ല; വേദനയോടെ പ്രതീക്ഷ; നടിയെ ആശ്വസിപ്പിച്ച് ആരാധകർ

അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് എത്തി ഒടുവിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു പ്രതീക്ഷ പ്രദീപ്. സീരിയലിൽ തന്റേതായ ഒരിടം പ്രതീക്ഷ ഈ ചുരുങ്ങിയ കാലയളവിൽ നേടിയെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രതീക്ഷ. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം അതിവേഗം വൈറല്‍ ആവാറുമുണ്ട്. അമ്മയെ കുറിച്ച് പ്രതീക്ഷ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വാചാലയായത്. അമ്മയായ ഓര്‍മയായിട്ട് ഒരു വര്‍ഷയായിരിക്കുകയാണ്. ആ കുറവ് നികത്താന്‍ ആര്‍ക്കും കഴിയില്ല എന്നാണ് പ്രതീക്ഷ കുറിച്ചത്. പ്രതീക്ഷയുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. നടിയെ ആശ്വസിപ്പിച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്

അമ്മ വിട പറഞ്ഞിട്ട് ഒരു വര്‍ഷമായി. അതൊരു വലിയ നഷ്ടമാണ്. ആര്‍ക്കും അമ്മയ്ക്കു പകരമാവാനാകില്ല. അമ്മയുടെ ജീവിച്ചത് ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഒരോ ദിവസവും കൂടുതല്‍ മെച്ചപ്പെടാന്‍ അമ്മ എന്ന പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ ജീവിതം അമ്മയുടെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കുന്ന രീതിയില്‍ മുന്നോട്ടു നയിക്കാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വര്‍ഗത്തിലിരുന്ന് അമ്മ ഞങ്ങളെ അനുഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം” അമ്മ ഗിരിജയ്ക്കും സഹോദരന്‍ പ്രണവിനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രതീക്ഷ കുറിച്ചു.

നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് പ്രതീക്ഷ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിലവില്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സീ കേരളത്തിലെ നീയും ഞാനും എന്നീ പരമ്പരകളിലാണ് അഭിനയിക്കുന്നത്. വില്ലത്തി ഗെറ്റപ്പിലാണ് എത്തുന്നതെങ്കിലും പ്രതീക്ഷയ്ക്ക് കൈനിറയെ ആരാധകരുണ്ട്.

Noora T Noora T :