കുഞ്ഞിന്റെ ചിത്രം ആദ്യമായി പങ്കുവെച്ച് നടി ദർശന; ചിത്രം വൈറൽ

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ദർശന ദാസ്. 2019 ലാണ് ദർശനയുടെ വിവാഹം കഴിയുന്നത്. സുമംഗലീ ഭവ പരമ്പരയുടെ സഹസംവിധാകൻ അനൂപാണ് നടിയുടെ ഭാർത്താവ്.

കഴിഞ്ഞ ജനുവരി 19 നാണ് ദർശന ആൺ കുഞ്ഞിന് ജന്മം നൽകുന്നത്. ഭർത്താവ് അനൂപാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ആൺകുഞ്ഞാണെന്നും തങ്ങൾ സന്തോഷത്തിലാണെന്നും അനൂപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കുഞ്ഞ് ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രവും വൈറലായിട്ടുണ്ട്.

അർജുൻ എന്നാണ് കുഞ്ഞിന്റെ പേര്. ഭർത്താവ് അനൂപിന്റെ കൈകളിൽ ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ദർശന പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെ കൈകളിൽ ഇരുന്ന് മനോഹരമായി ചിരിക്കുന്ന അർജുന്റെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. എൻ മകൻ എന്ന് കുറിച്ചുകൊണ്ടാണ് കുട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘സുമംഗലി ഭവ’ എന്ന സീരിയലൂടെയാണ് അനൂപും ദർശനയും പ്രണയത്തിലാകുന്നത്. ആദ്യ രണ്ടു മൂന്നു മാസം ഞങ്ങൾ സംസാരിച്ചിട്ടില്ല.പിന്നെ എങ്ങനെയോ ഞങ്ങൾ തമ്മിൽ സൗഹൃദം ഉടലെടുത്തു. നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങൾക്ക് നല്ല പങ്കാളികൾ കൂടിയാകാൻ കഴിയും എന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് ദർശന പറഞ്ഞിരുന്നു

Noora T Noora T :