കൊച്ചിയിൽ, കോളേജ് അദ്ധ്യാപികയായി നയൻതാര! ആവേശത്തോടെ ആരാധകർ

നിവിൻ പോളി,​ നയൻതാര കോമ്പോ വീണ്ടും ഒരുമിക്കുന്ന ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ ചേർന്നു സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡൻസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ പുരോഗമിക്കുന്നു. നയൻതാര ജൂൺ 1 ന് ലൊക്കേഷനിൽ ജോയിൻ ചെയ്യും. കോളേജ് അദ്ധ്യാപികയുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്.നിവിൻ പോളിയും കോളേജ് കുട്ടികളും ചേർന്നുള്ള കോമ്പിനേഷൻ സീനാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.കർമ്മ മീഡിയ നെറ്റ് വർക്ക് എൽ.എൽ.പി. അൾട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം

മുജീബി മജീദ് ആണ് സംഗീത സംവിധാനം. ‘ലൗ ആക്ഷൻ ഡ്രാമയ്ക്കു’ശേഷം നിവിൻ പോളിയും നയൻതാരയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. 2019 സെപ്തംബർ 5ന് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായിരുന്നു ലൗ ആക്ഷൻ ഡ്രാമ. നിവിൻ പോളി – നയൻതാര കോമ്പോയ്ക്ക് വലിയ സ്വീകാര്യതയാണ് ആ ചിത്രത്തിലൂടെ ലഭിച്ചത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ഗോൾഡിനുശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്.

Merlin Antony :