അച്ഛന്‍ പഠിച്ച അതേ കോളജില്‍ മകളും…; ഡിഗ്രിയ്ക്ക് മീനാക്ഷി തിരഞ്ഞെടുത്തത് ഇംഗ്ലിഷ് സാഹിത്യം

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ണര്‍കാട് സെന്റ് മേരീസ് കോളജില്‍ ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദത്തിന് പ്രവേശനം നേടിയിരിക്കുകയാണ് മീനാക്ഷി. അച്ഛനൊപ്പം എത്തിയാണ് മീനാക്ഷി പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കിയത്.

1992-94 കാലത്ത് ഇതേ കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു മീനാക്ഷിയുടെ അച്ഛന്‍ അനൂപ്. ഗ്രാമത്തിന്റെ സ്വച്ഛതയില്‍, അച്ഛന്റെ പ്രിയ കലാലയത്തില്‍ പഠിക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്ന് മീനാക്ഷി പറയുന്നു.

മണര്‍കാട് സെന്റ് മേരീസ് കോളജിലെ പഴയ ക്ലാസ് മുറികളും, കലാലയ വീഥികളും അനൂപിന് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളായപ്പോള്‍ കോളജിന്റെ പുത്തന്‍ കാഴ്ചകളുടെ ത്രില്ലിലായിരുന്നു മീനാക്ഷി.

കഴിഞ്ഞ ദിവസം കോളജ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ മീനാക്ഷി ഔദ്യോഗിക പേജില്‍ പങ്കുവച്ചിരുന്നു. രസകരമായ അടിക്കുറിപ്പോടു കൂടി പങ്കുവച്ച ആ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്കു നേടിയാണ് മീനാക്ഷി വിജയിച്ചത്.

പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളായ മീനാക്ഷി ളാക്കാട്ടൂര്‍ എംജിഎംഎന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു പഠിച്ചത്. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ ‘ഒപ്പം’, നാദിര്‍ഷാ സംവിധാനം ചെയ്ത ‘അമര്‍, അക്ബര്‍, ആന്റണി’, ‘ജമ്‌നാപ്യാരി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ആന, മയില്‍, ഒട്ടകം’ തുടങ്ങി നിരവധി സിനിമകളില്‍ ബാലതാരമായി മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

‘ഒപ്പ’ത്തിലെ ‘നന്ദിനിക്കുട്ടി’യും ‘അമര്‍ അക്ബര്‍ ആന്റണി’യിലെ ‘ഫാത്തിമ’യും ഏറെ ശ്രദ്ധനേടി. ഫ്‌ലവേഴ്‌സ് ടോപ് സിങ്ങര്‍ അവതാരക എന്ന നിലയിലും മീനാക്ഷി കയ്യടി നേടിയിട്ടുണ്ട്.

Vijayasree Vijayasree :