മലയാളികൾക്ക് അഭിമാനമായി ഗോവ ഫിലിം ഫെസ്റ്റിവലിൽ മമ്മൂട്ടി , ദുൽകർ , സൗബിൻ ,വിനായകൻ എസ്ഥേർ അനിൽ സിനിമകൾ !! ഉദ്ഘാടന സിനിമയായി ഷാജി ൻ കരുണിന്റെ “ഓള്”….

മലയാളികൾക്ക് അഭിമാനമായി ഗോവ ഫിലിം ഫെസ്റ്റിവലിൽ മമ്മൂട്ടി , ദുൽകർ , സൗബിൻ ,വിനായകൻ എസ്ഥേർ അനിൽ സിനിമകൾ !! ഉദ്ഘാടന സിനിമയായി ഷാജി ൻ കരുണിന്റെ “ഓള്”….

നവംബർ 20 മുതൽ 28 വരെ സംഘടിപ്പിക്കുന്ന 49ാ-മത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പനോരമയിൽ ആകെ 26 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴാണ് മലയാള സിനിമയ്ക്ക് അഭിമാനമായി ആറു സിനിമകൾ തിരഞ്ഞെടുത്തത്. ഷാജി.എൻ.കരുണിന്റെ ‘ഓള്’ ആണ് ഉദ്ഘാടന ചിത്രം. സിനിമയുടെ ആദ്യ പ്രദർശനം കൂടിയാകും അന്ന് നടക്കുക.

22 ഫീച്ചർ സിനിമകളും നാല് മെയിൻ സ്ട്രീം സിനിമകളുമാകും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുക. പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ രവയിലിന്റെ അധ്യക്ഷതയിലുള്ള ജൂറിയിൽ മലയാളിയായ മേജർ രവിയടക്കം പന്ത്രണ്ടോളം ചലച്ചിത്ര പ്രവർത്തകരാണുള്ളത്.

മലയാളത്തിൽ നിന്നും ഷാജി എൻ കരുണിന്റെ ‘ഓള്’ എന്ന ചിത്രത്തിന് പുറമെ പുറമെ എബ്രിഡ് ഷൈനിന്റെ ‘പൂമരം’, സക്കരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’, ജയരാജിന്റെ ‘ഭയാനകം’, റഹീം ഖാദറിന്റെ ‘മക്കന’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈമയൗ’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മമ്മൂട്ടി നായകനായ ‘പേരൻപ്’ തമിഴിൽ നിന്നും പനോരമയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. മാരി ശെൽവരാജിന്റെ ‘പരിയേറും പെരുമാളാ’ണ് തിരെഞ്ഞെടുത്ത ശ്രദ്ധേയമായ മറ്റൊരു തമിഴ് സിനിമ.

മെയ്ൻസ്ട്രീം സിനിമാ വിഭാഗത്തിൽ ദുൽഖർ–കീർത്തി സുരേഷ് എന്നിവർ അഭിനയിച്ച മഹാനടി, ഹിന്ദിയിൽ നിന്നും പത്മാവത്, റാസി, ഗൈടർ സിന്ദാഹേ എന്നിവയും തിരഞ്ഞെടുത്തിട്ടുണ്ട്.

നോൺ ഫീച്ചർ വിഭാഗത്തിലെ ചിത്രങ്ങളിൽ മലയാളത്തിൽ നിന്നും മൂന്ന് സിനിമകളാണ് തെരഞ്ഞെടുത്തത്. രമ്യ രാജിന്റെ ‘മിഡ് നൈറ്റ് റൺ’, വിനോദ് മങ്കടയുടെ ‘ലാസ്യം’, ഷൈനി ജേക്കബ് ബെഞ്ചമിന്റെ ‘സ്വോഡ് ഓഫ് ലിബർട്ടി’ എന്നിവയാണ് അത്. മറാത്തിയിൽ നിന്നുള്ള ‘ഖർവാസ്’ ആണ് നോൺ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.


Six Malayalam movies selected for Goa film festival

Abhishek G S :