ബന്ധുവീട്ടിൽ പോയെന്നു ‘അമ്മ പറഞ്ഞ മുത്തശ്ശിയെ സ്കൂളിൽ നിന്നും ടൂറിനു പോയപ്പോൾ വൃദ്ധസദനത്തിൽ കണ്ട കൊച്ചുമകൾ !!

ബന്ധുവീട്ടിൽ പോയെന്നു ‘അമ്മ പറഞ്ഞ മുത്തശ്ശിയെ സ്കൂളിൽ നിന്നും ടൂറിനു പോയപ്പോൾ വൃദ്ധസദനത്തിൽ കണ്ട കൊച്ചുമകൾ !!

കേരളം ജാതിയും മതവും മറന്നു ഒന്നായി കഴിഞ്ഞ കുറച്ചു ദിവസങ്ങളാണ് കണ്ടത്. പ്രളയം ഒരു നാടിനെ ഒറ്റകെട്ടായി പ്രവർത്തിക്കാനും ഒരുമിച്ചു നിന്ന് പോരാടാനും പഠിപ്പിച്ചു. ജാതിയോ മതമോ രാഷ്ട്രീയമോ തൊലിയുടെ നിറമോ ഒന്നും ഇത്രയും ദിവസവും ചർച്ചയായില്ല. കൊട്ടാരത്തിൽ കഴിയുന്നവനും കുടിലിൽ കഴിയുന്നവനും ഒന്നാണെന്നും പ്രകൃതി പഠിപ്പിച്ചു . കുടിലുകൾ തകർത്തെങ്കിൽ വലിയ വീടുകളും തകരുക തന്നെ ചെയ്തു.

പ്രളയ ദുരിതത്തിനിടയിൽ കണ്ട ഒരു പോസ്റ്റാണ് , അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലാക്കിയ മക്കൾ വെള്ളം കയറി ദുരിതാശ്വാസക്യാമ്പിലെത്തിയപ്പോൾ മാതാപിതാക്കളും അവിടെ ഉണ്ടായിരുന്നു എന്നത്. അതൊരു സന്ദേശമായിരുന്നു പലർക്കും. എന്നാൽ അത്തരം സംഭവം നമ്മുടെ ഇന്ത്യയിൽ തന്നെ സംഭവിച്ചിട്ടുമുണ്ട്.

ഗുജറാത്തിൽ നടന്ന ആ സംഭവത്തെ കേരളത്തിലെ പ്രളയകാലത്ത് ഏറെ ചർച്ച ചെയ്യിപ്പിച്ചു. അമ്മയെ വൃദ്ധ സാധനത്തിലാക്കിയ വിവരം മകളിൽ നിന്നും മാതാപിതാക്കൾ മറച്ചു വച്ചു .ബന്ധുവീട്ടിലാണ് അമ്മയെന്ന ധാരണയിലായിരുന്നു പെൺകുട്ടി. സ്കൂളിൽ നിന്നും ഒരു വൃദ്ധസദനം കാണിക്കാൻ അധ്യാപകർ കുട്ടികളെ കൊണ്ടുപോയപ്പോൾ.

അവിടെ വച്ചവൾ തന്റെ മുത്തശ്ശിയെ കണ്ടു. വളരെ വൈകാരികത നിറഞ്ഞൊരു കൂടിക്കാഴ്ച്ച ആയിരുന്നു അത് . ഇന്നും ആ ചിത്രം വളരെ പ്രസിദ്ധമാണ്. പലതും ചിന്തിപ്പിക്കുന്ന ചിത്രമാണത്. അനുഭവവും . 2007 ലാണ് ഈ കരളലിയിക്കുന്ന സംഭവം നടന്നത്. അന്ന് പ്രാദേശിക മാധ്യമങ്ങൾ അവഗണിച്ചിട്ടും ബി ബി സി ആ വാർത്ത പുറത്തു വിട്ടത്.

situation of present family system

Sruthi S :