കലാകാരന് വിലകൊടുക്കാത്തവരോട് പൈസ ചോദിച്ചുവാങ്ങും, കലാകാരനും കലയ്ക്കും വിലകൊടുക്കുന്ന ആളുകളോട് പ്രതിഫലത്തിന്റെ കാര്യത്തിൽ തർക്കിക്കാറുമില്ല; സിത്താര കൃഷ്ണകുമാർ

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമാണ് സിത്താര. തന്റെ സംഗീത വിശേഷങ്ങൾക്കൊപ്പം സ്വകാര്യ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്.


സംഗീത രംഗത്ത് സജീവമാണെങ്കിലും ഇപ്പോൾ സിത്താര മലയാളികളുടെ മനസ് കീഴടക്കിയിരിക്കുന്നത് മറ്റൊരു മേഖലയിലാണ്. നിരവധി റിയാലിറ്റി ഷോകളുടെ വിധികർത്താവായായി എത്തി താരം പ്രേക്ഷക ഹൃദയം കവർന്ന് കേരളത്തിന്റെ മുഴുവൻ സിത്തുമണിയായി മാറിയിരിക്കുകയാണ്.

സംഗീത രംഗത്ത് സജീവമാണെങ്കിലും ഇപ്പോൾ സിത്താര മലയാളികളുടെ മനസ് കീഴടക്കിയിരിക്കുന്നത് മറ്റൊരു മേഖലയിലാണ്. നിരവധി റിയാലിറ്റി ഷോകളുടെ വിധികർത്താവായായി എത്തി താരം പ്രേക്ഷക ഹൃദയം കവർന്ന് കേരളത്തിന്റെ മുഴുവൻ സിത്തുമണിയായി മാറിയിരിക്കുകയാണ്.
സൂപ്പർ ഫോറിൽ വിധികർത്താവായ ശേഷമാണ് സിത്തുമണി എന്ന ഓമനപ്പേര് കൂടി സിത്താരയ്ക്ക് ലഭിച്ചത്. സ്റ്റേജ് ഷോകളുമായി ലോകം മുഴുവൻ കറങ്ങുന്നുണ്ട് താരം.

പാട്ടിൽ ശോഭിക്കുന്നതിനോടാണ് നർത്തകി കൂടിയായ സിത്താരയുടെ താൽപര്യം. സിത്താരയെപോലെ തന്നെ ഏക മകൾ സാവൻ റിതുവിനും പാട്ടിനോട് കമ്പമുണ്ട്.അടുത്തിടെ മഴവിൽ മനോരമയിൽ ആരംഭിച്ച എന്റെ അമ്മ സൂപ്പറാ റിയാലിറ്റി ഷോയുടെ ടൈറ്റിൽ പാടിയത് സാവൻ റിതുവായിരുന്നു. പാട്ടിന്റെ വഴിയെ മകൾ വരണമെന്ന് ​ആ​ഗ്രഹിക്കുന്നില്ലെന്നും എല്ലാ അവളുടെ താൽപര്യങ്ങൾക്കാണ് വിട്ടുകൊടുത്തിരിക്കുന്നതെന്നും സിത്താര പറയുന്നു.

പിന്നണി പാടിയാൽ വീഡിയോ വരും ഫോട്ടോ വരും എന്നതൊക്കെ മനസിലാക്കി തുടങ്ങിയതിന്റെ ചെറിയ കൗതുകം മകളിൽ കണ്ടിട്ടുണ്ടെന്നും ആരെങ്കിലും മകളെ പിന്നണി പാടാൻ വിളിച്ചാൽ ആ​ദ്യം പാട്ട് താൻ കേട്ട് വീട്ടിൽ നിന്നും മകളെ കൊണ്ട് പാടിപ്പിച്ച് തൃപ്തി വന്നാലെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകാറുള്ളുവെന്നും സിത്താര പറയുന്നു.പലപ്പോഴും സിത്താരയ്ക്കൊപ്പം ഷോകളിൽ അതിഥിയായി മകൾ സാവൻ റിതുവും വരാറുണ്ട്. അത്തരം അവസരങ്ങളിൽ സാവൻ റിതു പാടിയ പാട്ടുകളെല്ലാം പിന്നീട് വൈറലായിരുന്നു. മകളും ചിലപ്പോഴൊക്കെ സെലിബ്രിറ്റി സ്റ്റാറ്റസ് എഞ്ചോയ് ചെയ്യാറുണ്ടെന്നും തന്റെ അമ്മയ്ക്കൊപ്പം മകൾ പോകുമ്പോൾ സെൽഫി എടുത്തോട്ടെയെന്ന് ചോദിച്ച് ആളുകൾ വരാറുണ്ടെന്നും സിത്താര പറയുന്നു.

തനിക്കൊപ്പം മാത്രം ആളുകൾ സെൽഫി എടുക്കുന്നത് കാണുമ്പോൾ മകൾ പരാതിപ്പെടാറുണ്ടെന്നും സിത്താര കൂട്ടിച്ചേർത്തു. പ്രതിഫലം നോക്കാതെ പലപ്പോഴും പാട്ട് പാടിയിട്ടുണ്ടെന്നും അതിന് കാരണം കലയെ സ്നേഹിക്കുന്നവരാണ് മനസിലാകുന്നത് കൊണ്ടാണെന്നും സിത്താര നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
കലാകാരന് വിലകൊടുക്കാത്തവരോട് പൈസ ചോദിച്ചുവാങ്ങും. കലാകാരനും കലയ്ക്കും വിലകൊടുക്കുന്ന ആളുകളോട് പ്രതിഫലത്തിന്റെ കാര്യത്തിൽ തർക്കിക്കാറുമില്ല. അവരുടെ വർക്ക് കണ്ടാൽ തന്നെ അറിയാം അവർക്ക് അതിനോടുള്ള പാഷനെന്നും സിത്താര പറയുന്നു.

പലരും പ്രതിഫലം തരുന്നത് പോലും കൈക്കൂലി തരുന്നത് പോലെ ഒളിപ്പിച്ചാണെന്നും സിത്താര കൂട്ടിച്ചേർത്തു. മകൾ പലപ്പോഴും അവളുടെ പ്രായത്തിന് മുകളിൽ താൻ പ്രതീക്ഷിക്കാത്ത തരത്തിൽ പക്വതയോടെ സംസാരിക്കുമെന്നും സിത്താര പറയുന്നു.താൻ പരിപാടി കഴിഞ്ഞ് ക്ഷീണിച്ചാണ് വിശ്രമിക്കുന്നതെന്ന് മനസിലാക്കി മകൾ പലപ്പോഴും തന്റെ ഭർത്താവിനോട് പോലും അത്തരത്തിൽ സംസാരിക്കാറുണ്ടെന്നും സിത്താര പറയുന്നു. ​അതുപോലെ തന്നെ ​ഗാന​ഗന്ധർവൻ സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും സിത്താര വെളിപ്പെടുത്തി.

മമ്മൂട്ടിയുടെ കടുത്ത ആരാധികയായതുകൊണ്ടാണ് ഗാന​ഗന്ധർവൻ സിനിമയിൽ അഭിനയിച്ചതെന്നാണ് സിത്താര പറയുന്നത്. രണ്ട് ദിവസം അടുത്ത് നിന്ന് മമ്മൂട്ടിയെ കാണാൻ സാധിച്ചുവെന്നും രമേഷ് പിഷാരടി തന്റെ അടുത്ത സുഹൃത്താണെന്നതും അതിൽ അഭിനയിക്കാൻ കാരണമായിയെന്നും സിത്താര പറയുന്നു.

AJILI ANNAJOHN :