അഭിമാനത്തിന്റെ കൊടുമുടി കേറി;പി വി സിന്ധുവിന് കിരീടം

അഭിമാനത്തിന്റെ കൊടുമുടി കേറി;പി വി സിന്ധുവിന് കിരീടം

ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ താരം പി വി സിന്ധു. ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.ബാഡ്മിന്റൺ വേൾഡ് ടൂർ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ടൂർണമെന്‍റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് സിന്ധുവിന്‍റെ കിരീട നേട്ടം. സെമിയിൽ ജപ്പാൻ താരം തന്നെയായ യമാഗുച്ചിയെ തോൽപ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. ടൂർണമെന്റിൽ നിലവിലെ റണ്ണറപ്പായിരുന്നു സിന്ധു.

ഈ വര്‍ഷം സിന്ധുവിന്റെ ആദ്യ കിരീടമാണിത്. സിന്ധുവിന്റെ ജയം നേരിട്ടുള്ള സെറ്റുകള്‍ക്ക്. സ്‌കോര്‍: 21-19, 21-17.നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ടൂർണമെന്‍റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് സിന്ധുവിന്‍റെ കിരീട നേട്ടം. സെമിയിൽ ജപ്പാൻ താരം തന്നെയായ യമാഗുച്ചിയെ തോൽപ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. ടൂർണമെന്റിൽ നിലവിലെ റണ്ണറപ്പായിരുന്നു സിന്ധു.

സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനേയും രണ്ടാം റാങ്കുകാരി യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തിയിരുന്നു. നിലവിലെ ചാമ്പ്യന്‍ അകാനെ യമാഗൂച്ചിയെ അട്ടിമറിച്ചു കൊണ്ടാണ് സിന്ധു പോരാട്ടം തുടങ്ങിയത്.

sindhu won world tour tournament

HariPriya PB :