ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി; മറാത്തി നടിയും നർത്തകിയുമായ തൻവി പാലവ് ഇനി സിദ്ധാർഥിന് സ്വന്തം!

ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി. സിദ്ധാർഥ് തന്നെയാണ് ഇക്കാര്യം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത്. മറാത്തി നടിയും നർത്തകിയുമായ തൻവി പാലവ് ആണ് സിദ്ധാർഥിന്റെ ജീവിത സഖിയായത്. മുംബൈ സ്വദേശിയായ തൻവിയുമായി താരം പ്രണയത്തിലായിരുന്നു. തൻവിയുടെ ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും പങ്കുവച്ചായിരുന്നു സിദ്ധാർഥ് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്.

“എല്ലാവരുടെയും പ്രണയകഥ മനോഹരമാണ്. എന്നാൽ, ഞങ്ങളുടെതാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, ഇന്ന് ഞാനെന്റെ ഉറ്റസുഹൃത്തിനെ വിവാഹം ചെയ്യുകയാണ്. പാർട്ട് ടൈം കാമുകിയും ഫുൾ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലെത്തയും പാർട്ണർ ഇൻ ക്രൈം”- സിദ്ധാർഥ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സിദ്ധാർഥിന് വിവാഹാശംസകൽ നേർന്നത്. ഗായികയും അവതാരികയുമായ അഭിരാമി സുരേഷ്, ആര്യ, ആൻ ശീതൾ, ഇവ പവിത്രൻ തുടങ്ങിയവർ താരത്തിന് വിവാഹാശംസകൾ‌ നേർന്നു.

പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജിലൂടെയാണ് സിദ്ധാർഥ് ആരാധകരുടെയാണ് പ്രിയഗായകനായി മാറിയത്. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് സിനിമകളിൽ പാടി തുടങ്ങിയത്. ഇതുവരെ പത്തോളം സിനിമകളിലായി പന്ത്രണ്ടോളം പാട്ടുകള്‍ സിദ്ധാർഥ് പാടിയിട്ടുണ്ട്.ഗായകനെന്നതിലുപരി മികച്ച നടനുംകൂടിയാണ് സിദ്ധാർഥ്. വികെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളായി പത്തോളം സിനിമകളിലും താരം അഭിനയിച്ചു. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി ആയിരുന്നു സിദ്ധാർഥിന്റെതായി ഒടുവിൽ പുറത്തിറങ്ങി.

Siddharth Menon

Noora T Noora T :