ആകാശ ദൂത് ഹിറ്റ് ആയതിന് പിന്നിൽ തൂവാല; ഒരു തൂവലയ്ക്ക് ഇത്രയധികം പവറോ!

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു . സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ ചലച്ചിത്രമായിരുന്നു ആകാശദൂത്. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ സിനിമ നേടി.1983-ൽ അമേരിക്കൻ ടെലിവിഷൻ ചിത്രമായ Who will love my Children ചില മാറ്റങ്ങളോടെ മലയാളത്തിൽ ആവിഷ്കരിക്കുകയായിരുന്നു.

ഒറ്റ വാക്കിൽ കേരളക്കരയെ കണ്ണീരിലായ്ത്തിയ സിനിമ. ഈ സിനിമയുടെ വിജയത്തിന് പിന്നലെ ഒരു ഗുട്ടൻസ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . സംവിധായകൻ സിബി മലയിലാണ് തുറന്നു പറഞ്ഞിരിക്കുന്നത് . സിബിയുടെയും സെഞ്ചുറി ഫിലിംസ് ഉടമ രാജു മാത്യുവിന്റെയും പ്രമോഷൻ തന്ത്രം കൂടിയായിരുന്നു .നൂറ്റമ്പത് ദിവസം തീയേറ്ററിൽ നിറഞ്ഞോടിയ സിനിമയാണ് ആകശദൂത് . സിനിമ പുറത്തിറങ്ങിയപ്പോൾ തീയേറ്ററുകളിൽ ആരും എത്തിയിരുന്നില്ല . എന്നാൽ പതിനേഴാമത്തെ ദിവസാണ് ചിത്രം ഹൗസ്ഫുൾ ഷോ കളിക്കുന്നത്. അതിന് പിന്നലെ ചെറിയ ഒരു തന്ത്രം നടത്തിയിരിക്കുന്നു.

സിബി മലയി പറയുന്നത് ഇങ്ങനെ..

ആകാശദൂത് സിനിമ പൂര്‍ത്തീകരിച്ച് മായാമയൂരം സിനിമയുടെ ലൊക്കേഷന്‍ നോക്കുന്ന സമയത്തായിരുന്നു ആകാശദൂതിന്റെ റിലീസ് ഡേറ്റ്. കാഞ്ഞങ്ങാടാണ് ലൊക്കേഷന്‍ നോക്കാന്‍ പോയത്. ഫോണ്‍ ഒന്നും ഇല്ലാത്തതിനാല്‍ ലൊക്കേഷന് അടുത്തുള്ള ഒരു തീയറ്ററില്‍ സിനിമ കാണാനായി ചെന്നു. കണ്ണൂര്‍ കവിതാ തീയറ്ററിലാണ് സിനിമ കാണാനെത്തിയത്. ഒരാള്‍ പോലും സിനിമ കാണാന്‍ തീയറ്ററില്‍ ഇല്ലായിരുന്നു. മാറ്റിനിയ്ക്ക് 100പേരാണ് ഉണ്ടായിരുന്നതെന്ന് റെപ്രസെന്റേറ്റീവ് പറഞ്ഞു. ഉഗ്രന്‍ പടമാണ് എല്ലാവരും കരച്ചിലാരുന്നെന്നും അയാള്‍ പറഞ്ഞു. പടം ഓടും എന്ന വിശ്വാസം ഉണ്ടായിരുന്നതിനാല്‍ പേടി ഉണ്ടായിരുന്നില്ല.

എന്നാല്‍ പ്രൊഡ്യൂസര്‍ വല്യ വിഷമത്തിലായിരുന്നു, ആള് കയറാത്തതിനാല്‍. സിയാദ് കോക്കറെ വിളിച്ചപ്പോള്‍ അദ്ദേഹവും പറഞ്ഞത് ഉഗ്രന്‍ പടമാണെന്നാണ്. ബാംഗ്ലൂരില്‍ ചെന്ന് നിര്‍മ്മാതാവിനെ വിളിച്ചപ്പോള്‍ തീയറ്ററില്‍ ആളില്ലെന്നാണ് പറഞ്ഞത്. പരസ്യം നിറുത്തരുതെന്ന് ഞാന്‍ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് എറണാകുളത്ത് വന്ന് ഡിസ്ട്രിബ്യൂട്ടർ സെഞ്ച്വറി രാജുവിനെയും, പ്രൊഡ്യൂസർമാരെയും കണ്ടു. എല്ലാ തീയറ്ററിലും ടിക്കറ്റ് എടുക്കുമ്പോള്‍ ആകാശദൂത് എന്ന പ്രിന്റ് ചെയ്ത തൂവാല കൊടുക്കാന്‍ പറഞ്ഞു.

കാരണം ആളുകൾ ഈ സിനിമ കണ്ട് ഇറങ്ങിവരുമ്പോൾ ഒരു കാര്യം പറയുന്നുണ്ട്. ‘കരഞ്ഞ് വല്ലാതായിപ്പോയി’. ആണുങ്ങൾ കർച്ചീഫ് പോലും ഇല്ലാതെ കരഞ്ഞ് കണ്ണുതുടക്കുന്ന കാഴ്ച. അങ്ങനെ ഈ കർച്ചീഫ് കൊണ്ട് പുറത്തിറങ്ങുന്ന പെണ്ണുങ്ങൾ അടുത്ത ആളുകളോട് സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങി. ‘ഇന്നലെ ഒരു സിനിമയ്ക്കുപോയി ആകാശദൂത്, കരഞ്ഞ് ഇടപാടു തീർന്നു, കർച്ചീഫ് തന്നതുകൊണ്ട് രക്ഷപ്പെട്ടെന്ന്’. അങ്ങനെ മൗത്ത് പബ്ലിസിറ്റി വർക്ക്ഔട്ട് ആയി. അങ്ങനെ 17 ാമത്തെ ദിവസം കേരളം മുഴുവൻ എല്ലാ തിയറ്ററും ഫുൾ ആയി. ചില തിയറ്ററുകളിൽ നിന്ന് ആദ്യ ആഴ്ച തന്നെ പടം ഹോൾഡ്ഓവർ ആയിരുന്നു. അവരും പിന്നീട് സിനിമയ്ക്കായി എത്തി. പിന്നെ 150 ദിവസത്തോളം തുടർച്ചയായി ഓടി സൂപ്പർ ഹിറ്റായി. സിബി മലയുടെ തൂവാല ട്രിക്കിൽ സിനിമ ഹിറ്റ് ആവുകയായിരുന്നു.

Sibi Malayil

Noora T Noora T :