മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥകൾ ഈ കൂട്ടുകെട്ടിന്റേതാണ് -ശ്യാം പുഷ്ക്കരൻ

സോൾട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, മഹേഷിന്റെ പ്രതികാരം , തൊണ്ടിമുതലും ദൃക്‌സാക്ഷിയും ,കുമ്പളങ്ങി നൈറ്സ് അങ്ങനെ നല്ല കുറച്ച് സിനിമകളുടെ തിരക്കഥ സമ്മാനിച്ച തിരക്കഥ കൃത്താണ് ശ്യാം പുഷ്ക്കരൻ.

മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥകൾ സമ്മാനിച്ച കൂട്ടുകെട്ട് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടാണെന്ന് പറയുകയാണ് ശ്യാം പുഷ്ക്കരൻ . മലയാള സിനിമ കണ്ട എറ്റവും മികച്ച രണ്ടു തിരക്കഥകൾ, സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു .റേഡിയോ മാംഗോക്ക് നൽകിയ അഭിമുഖത്തിലാണ് ശ്യാമിന്റെ തുറന്നുപറച്ചിൽ.

ഒറ്റവാചകത്തിൽ സിനിമയുടെ റിവ്യു പറയാൻ അവതാരക പറഞ്ഞപ്പോൾ ശ്യാം പുഷ്ക്കരന്റെ മറുപടികൾ ഇങ്ങനെ–

സ്ഫടികം എന്ന മോഹന്‍ലാല്‍ ചിത്രത്തെ ഒരു ഭദ്രൻ മാസ്റ്റര്‍പീസ് എന്നാണ് ശ്യാം പുഷ്‌കരന്‍ വിശേഷിപ്പിച്ചത്. ഒരു തവണ കാണാവുന്ന ചിത്രമാണ് നരസിംഹമെന്ന് വിശേഷിപ്പിച്ച ശ്യാം, വരവേല്‍പ്പ് എന്ന ചിത്രം തനിക്ക് ഇഷ്ടമല്ലെന്നും പറയുന്നു. നായക കഥാപാത്രം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ തന്നെ വിഷമിപ്പിക്കുന്നത് കൊണ്ടാണ് ആ ചിത്രം ഇഷ്ടപ്പെടാത്തതെന്ന് അദ്ദേഹം പറഞ്ഞു.

മിഥുനം എന്ന സിനിമ ഉര്‍വശിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരിക്കല്‍ കൂടി പറയാന്‍ സ്‌കോപ്പ് ഉണ്ടെന്നും ശ്യാം പറയുന്നു. സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് തനിക്കറിയില്ലെന്നും അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി.

ദിലീഷ് പോത്തനൊപ്പം ഒന്നിക്കുന്ന ഒരു സിനിമ കൂടി ഉണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ലോക്കൽ കഥ പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം അതൊരു ലോക്കൽ കഥ ആകരുത് എന്നതാണ്. എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള സിനിമയായിരിക്കണം. ഇടുക്കിയുമായി എനിക്ക് ഒരുബന്ധവുമില്ല. വല്ലപ്പോഴും പോയിട്ടുണ്ട്. റഫീഖ് അഹമ്മദ് ഇടുക്കിയിൽ പോയിട്ടുകൂടിയില്ല. അദ്ദേഹമാണ് ഇടുക്കി പാട്ട് എഴുതിയത്. ഒരു കഥാകാരന് അല്ലെങ്കില്‍ കലാകാരന് എല്ലാ നാടും സ്വന്തമാണ്. അല്ലെങ്കിൽ സ്വന്തമെന്ന് വിചാരിച്ച് ജീവിക്കാൻ പറ്റും. ശ്യാം പുഷ്ക്കരൻ പറയുന്നു.

shyam pushkaran about best script in malayalam cinema

HariPriya PB :