”നിങ്ങള്‍ ചോദിച്ച ചിത്രമിതാ, വൈകി പോയതില്‍ ക്ഷമ ചോദിക്കുന്നു” – ശോഭന

”നിങ്ങള്‍ ചോദിച്ച ചിത്രമിതാ, വൈകി പോയതില്‍ ക്ഷമ ചോദിക്കുന്നു” – ശോഭന

മലയാളികൾക്ക് എക്കാലത്തും ഏറെ പ്രിയപ്പെട്ട താര ജോഡികൾ ഏതെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ ഉത്തരം ലഭിക്കും, മോഹൻലാലും ശോഭനയും എന്ന്. അത്രക്ക് മനോഹരമായിരുന്നു ഇരുവരുടെയും ഓൺസ്‌ക്രീൻ പൊരുത്തം. ക്ലാസ് 80 കൂട്ടായ്മയിൽ എല്ലാവരും അന്വേഷിച്ചത് ഇരുവരുമൊന്നിച്ചുള്ള ചിത്രമായിരുന്നു .

ആരാധകരുടെ ആവശ്യം പരിഗണിച്ച് ശോഭന ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചു.”നിങ്ങള്‍ ചോദിച്ച ചിത്രമിതാ, വൈകി പോയതില്‍ ക്ഷമ ചോദിക്കുന്നു”എന്ന് പറഞ്ഞു കൊണ്ടാണ് ശോഭന ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ലൈക്കുകളും കമന്റുകളും എത്തി. ഈ ജോഡിക്ക് പകരം വെയ്ക്കാന്‍ മറ്റാരുമില്ല എന്നൊക്കെയാണ് കമന്റുകൾ .എണ്‍പതുകളിലെ താരങ്ങളുടെ സൗഹൃദ കൂട്ടായ്മയാണ് ക്ലാസ് ഓഫ് 80. സുഹാസിനിയുടെ നേതൃത്ത്വത്തില്‍ രൂപംകൊണ്ട ഈ കൂട്ടായ്മ എല്ലാ കൊല്ലവും ഒത്തുകൂടുന്നുണ്ട്.

shobhana and mohanlal reunion photo

Sruthi S :