ദിലീപ് അന്ന് എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു’ -ശോഭന

മലയാള സിനിമയിൽ ഇപ്പോഴും ഒരുപാട് ആരാധകർ ഉള്ള നടിയാണ് ശോഭന. മലയാളയ്കൾക്ക് ഒട്ടേറെ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള അതുല്യ പ്രതിഭ. സാമൂഹ്യ മദ്യമങ്ങളിൽ അധികം മുഖം കൊടുക്കാത്ത നടി കൂടിയാണ് ശോഭന.

നടിയുടെ അഭിമുഖങ്ങളും മാധ്യമങ്ങളിൽ കുറവാണ്. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന നടി ഇപ്പോൾ ഡാൻസുമായി മുന്നോട്ട് പോവുകയാണ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി. സത്യം ജയിക്കണമെന്നാണ് ശോഭന പറയുന്നത്.

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന മലയാള സിനിമ ഇന്ന് ഏറെ മാറിപ്പോയെന്നും സിനിമാ മേഖലയിലെ നിലവിലെ അവസ്ഥ തന്നെ ഏറെ ദുഖിപ്പിക്കുന്നെന്നും ശോഭന പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത്തരത്തിലുള്ള കാര്യം പറഞ്ഞത്.

1997 ല്‍ കളിയൂഞ്ഞാല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു ദിലീപിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സഹനടനായിട്ടാണ് ദിലീപ് എത്തിയത്.

ലൊക്കേഷനില്‍ എല്ലാവരോടും നന്നായിട്ടാണ് ദിലീപ് പെരുമാറിയത്.അതുകൊണ്ട് തന്നെ എലാവര്‍ക്കും പ്രിയങ്കരനായി മാറി ദിലീപ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന് കോടതിയില്‍ തെളിയും. സത്യം ജയിക്കട്ടെ; സത്യം ഒരിക്കലും മൂടിവെയ്ക്കാന്‍ പറ്റില്ലല്ലോ.

അത് എന്നായാലും പുറത്ത് വരികതന്നെ ചെയ്യും. കേരള പോലീസ് രാജ്യത്തെ മികച്ച സേനയാണ്. കേരളത്തിനു പുറത്തുള്ളവര്‍ക്കും ഇതേ അഭിപ്രായം തന്നെയാണെന്നും ശോഭന പറയുന്നു. സിനിമാ മേഖലയിലെ നിലവിലെ അവസ്ഥ എന്നെ ഏറെ ദുഖിപ്പിക്കുന്നു. നേരത്തെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒരു നടിക്കും ആശങ്കപ്പെടേണ്ടി വന്നിരുന്നില്ലെന്നും എന്നാല്‍ ഇന്ന് അതല്ല അവസ്ഥയെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

Noora T Noora T :