താര സാന്നിധ്യം കൊണ്ട്നിറഞ്ഞു നടി ശില്‍പ ബാലയുടെ സഹോദരിയുടെ വിവാഹ നിശ്ചയം ; ചടങ്ങിൽ നൃത്തം ചെയ്ത് ഭാവന ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശില്പ ബാല. ടെലിവിഷൻ അവതാരകയായി രംഗത്തെത്തിയ ശില്പ 2009 -ൽ പുറത്തിറങ്ങിയ ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിലൂടെയാണ് സിനിമമേഖലയിൽ അരങ്ങേറിയത് .

അവതാരകയും അഭിനേത്രിയെന്നതിനു പുറമേ ഒരു നർത്തകി കൂടിയാണ് ശില്പ. ഇതായിപ്പോൾ ശിൽപ്പയുടെ സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വിവാഹ നിശ്ചയം നടന്നത് . ശില്‍പയുടെ സഹോദരി ശ്വേതയുടെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശില്‍പയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ ഭാവന, രമ്യ നമ്പീശന്‍, മൃതുല മുരളി, ഷഫ്ന, ഗായിക സയനോര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ശില്‍പയും ഭര്‍ത്താവ് ഡോ. വിഷ്ണുവും നൃത്തം ചെയ്തു. ഭാവന, രമ്യ നമ്പീശന്‍, മൃതുല മുരളി, ഷഫ്ന എന്നിവരും ശില്‍പയൊടൊപ്പം നൃത്തം ചെയ്ത് സംഭവം ഉത്സവഭരിതമാക്കി വിവാഹനിശ്ചയം നടത്തിപ്പിന് പിന്നില്‍ കോക്കനട്ട് വെഡ്‌ഡിങ്‌സാണ്.

shilpa bala- sister engagement-celebrity – dance

Noora T Noora T :