ഇതൊക്കെ എന്ത് ? റേസിൽ കുതിരയെ നഗ്ന പാദത്തിൽ തോൽപ്പിച്ച് ഇന്ത്യൻ സിനിമയുടെ മസിൽ മാൻ

ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ താരങ്ങളിലൊരാളാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ . ഇന്ത്യൻ സിനിമയുടെ മസിൽ മാൻ എന്നാണ് അറിയപ്പെടുന്നത്. പതിറ്റാണ്ടുകളായി സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച താരം, ഇന്നും യുവതയുടെ മനസിൽ തന്റെ സ്ഥാനം മങ്ങൽ ഏൽക്കാതെ സൂക്ഷിക്കുന്നുണ്ട് . സല്ലുവിന്റെ ബോഡി കെയർ എന്നും പ്രിയമാണ് ആളുകൾക്ക് . എന്നും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന കാര്യങ്ങളാണ് സല്ലു പൊതുവെ ചെയ്യാറ് . അത്തരത്തിലൊന്നാണ് സല്ലുവിന്റെ സാഹസിക പ്രകടനങ്ങൾ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് സാഹസിക പ്രവർത്തനങ്ങളാണ് താരം ചെയ്യുന്നത് . താരത്തിന്ന്റെ സാഹസിക വീഡിയോ കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ ഒന്നടങ്കം . സ്വിമ്മിങ് പൂളിൽ അതി സാഹസികമായി എടുത്തു ചാടുന്ന വീഡിയോയ്ക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച് മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം . കുതിരയുമായുള്ള ഓട്ടമത്സരമാണ് ഇക്കുറി. അതുകൊണ്ട് തന്നെ സൽമാന് ഇപ്പോൾ ഇതെന്ത് പറ്റിയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എല്ലാവരും അങ്കലാപ്പിലായിരിക്കുകയാണിപ്പോൾ . നടൻ സഹീർ ഇക്ബാലാണ് ഹോഴ്സ് റെയ്ഡ് നടത്തുന്നത്. എന്നാൽ സഹീറിന്റെ കുതിര പാച്ചിലിനോടാണ് സൽമാൻ മത്സരം നടത്തിയിരിക്കുന്നത് . മത്സരം നടത്തുക മാത്രമല്ല , അതിൽ വിജയിക്കുകയും കൂടി ചെയ്തിരിക്കുകയാണിപ്പോൾ താരം .

” ഒവർ പവർ ഹോഴ്സ് പവർ‌ എന്ന് കുറിച്ച് സൽമാൻ തന്നെയാണ് ഈ വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു . ഒരു കൂട്ടർ കയ്യടിക്കുമ്പോൾ മറ്റൊരു കൂട്ടർ വീഡിയോ സത്യമാണോ എന്ന സംശയമാണ് പ്രകടിപ്പിക്കുന്നത്.

സൽമാൻഖാന്റെ ചിത്രം ഭാരത് മികച്ച വിജയം തേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ഏറെ നാളുകൾക്ക് ശേഷം സൽമാൻ കത്രീന ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ഭാരത്. ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിനു മുൻപ് സൽമാൻ നായകനായി എത്തിയ റെയ്സ് 3 പൂർണ്ണ പരാജയമായിരുന്നു.

salman khan-race- horse- won- social media

Noora T Noora T :