മലയാളത്തിൽ ഉയർന്നു വരുന്ന യുവതാരങ്ങളെ ആയിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് – ഷറഫുദ്ദീൻ

ഹാസ്യതാരമായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഷറഫുദ്ദീൻ. ചെറു ബജറ്റിലൊരുക്കുന്ന സിനിമകൾ എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കാനാകുന്നില്ലെന്നതാണ് ഇന്നത്തെ പ്രധാന വെല്ലുവിളിയെന്ന് ഷറഫുദ്ദീൻ പറഞ്ഞു.

ഈ പ്രവണത ചെറിയ സിനിമകൾ ചെയ്യുന്നതിൽ നിന്ന് സംവിധായകർ പിന്നോട്ട് പോകുന്നതിന് കാരണമാകുമെന്നും താരം പറഞ്ഞു. മലയാളത്തിൽ ഉയർന്നു വരുന്ന യുവതാരങ്ങളെ ആയിരിക്കും ഇത് ഏറ്റവും ബാധിക്കുകയെന്നും ഷറഫുദ്ദീൻ ചൂണ്ടിക്കാട്ടി.

നീയും ഞാനും  എന്ന സിനിമയുടെ പ്രചാരണാർഥം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മലയാളത്തിലെ ചെറു ബജറ്റ് സിനിമകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നടൻ മനസ്സു തുറന്നത്.

sharafudheen about short budjet movies

HariPriya PB :