ആ മൊബൈൽ കൊണ്ടാണ് ഞാൻ ഇന്നീ നിലയിലേക്ക് എത്തിയത്; ശങ്കരൻ പറയുന്നു !

ലോക് ഡൗണ്‍ കാലത്ത് ശങ്കരൻ വ്ലോഗ് എന്ന കുട്ടി വ്ലോഗിലൂടെ പ്രശസ്തനായ വ്ലോഗറാണ് ശങ്കരൻ. കാര്യം മലയാളിക്ക് ശങ്കരൻ എന്നാണ് കക്ഷിയെ പരിചയം എങ്കിലും നിധിൻ എന്നാണ് യഥാർത്ഥ പേര്. വീട്ടിലെ ചെല്ലപ്പേര് ആയിരുന്നു ശങ്കരൻ എന്നത്. ഇപ്പോൾ ശങ്കരൻ എന്നാൽ കേരളക്കരയുടെ സ്വന്തം കുട്ടി വ്‌ളോഗർ ആണ്. ലോക്ക് ഡൌൺ സമയത്ത് വെറുതെ തുടങ്ങിയ യൂ ട്യൂബ് ചാനലാണ് ശങ്കരന്റേത്. അടുത്തിടെ ഫ്‌ളവേഴ്‌സ് ചാനലിൽ ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തന്റെ ചാനൽ തുടക്കത്തെ കുറിച്ച് കുട്ടി വ്‌ളോഗർ

ഒരു നിക്കർ അലക്കിയുള്ള വീഡിയോ പങ്കിട്ടുകൊണ്ടാണ് യൂട്യൂബ് ട്രെൻഡിംഗിൽ ശങ്കരന്റെ ആദ്യ വ്‌ളോഗ് എത്തിയത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് ശങ്കരൻ. പിന്നീട് ഈ കൊച്ചുമിടുക്കന്റെ സ്റ്റൈൽ അതേപടി ചില യൂ ട്യൂബെർസും അനുകരിക്കാൻ തുടങ്ങി. പ്രായഭേദമെന്യേ നിരവധി ആളുകൾ ആണ് കുട്ടി വ്‌ളോഗറുടെ ആരാധകർ.

അടുത്തുള്ള കടയിൽ പോയി വീട്ടു സാധനങ്ങൾ മേടിക്കുന്ന ശങ്കരന്റെ ട്രാവൽ വ്‌ലോഗും, ഉണക്കമീൻ ഗ്രിൽ ചെയ്യലുമെല്ലാം കാണുന്നവരിൽ ചിരി പടർത്തും. തന്റെ ജീവിതം മാറ്റിമറിച്ചത് ഒരു മൊബൈൽ ആണെന് പറയുകയാണ് ഫ്ളവേഴ്സ് ചാനലിലൂടെ ശങ്കരൻ. കുട്ടികൾക്ക് മൊബൈൽ ദോഷമാണോ എന്ന തരത്തിലുള്ള സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു കുട്ടി ശങ്കരൻ.

ഞാൻ ലോക്ക് ഡൌൺ ടൈമിലാണ് തന്റെ യൂ ട്യൂബ് തുടങ്ങിയത്. നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് തന്റെ തുടക്കം എന്ന് പറയുകയാണ് ശങ്കരൻ.

തന്റെ ജീവിതത്തിൽ മൊബൈൽ കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. ആ മൊബൈൽ കൊണ്ടാണ് ഞാൻ ഇന്നീ നിലയിലേക്ക് എത്തിയത്. ശങ്കരൻ വാചാലനായി.ഒരിയ്ക്കൽ സ്വന്തം യൂ ട്യൂബ് ചാനലിലൂടെ തന്റെ ആരാധകർക്കുള്ള മറുപടി പറയുമ്പോഴാണ് തന്റെ യൂ ട്യൂബ് വരുമാനത്തെ കുറിച്ച് ശങ്കരൻ വാചാലനായത്. മൈനർ ആയതുകൊണ്ട് കൊച്ചുകുട്ടികളുടെ ചാനൽ ആയിട്ടാണ് തന്റെ ചാനൽ യൂ ട്യൂബ് പരിഗണിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ പൈസ ഒന്നും കിട്ടില്ല. ഒരു ചെറിയ സംഖ്യ മാത്രമാണ് കിട്ടുന്നത് എന്നും ശങ്കരൻ പറയുകയുണ്ടായി.

എത്ര വർഷങ്ങൾ കൊണ്ട് ആളുകൾ നേടിയെടുത്ത നേട്ടമാണ് ഈ കുട്ടിശങ്കരൻ നേടിയെടുത്തത്. ലക്ഷങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ടാകും എന്ന് തന്നെയാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. കുട്ടിശങ്കരന് കൂട്ടായി അനുജത്തിയും വ്‌ളോഗിൽ പ്രത്യക്ഷപ്പെടാറുണ്ട്.

AJILI ANNAJOHN :