ഷെയ്‌നിന്റെ പ്രായവും ,പക്വത എത്താത്തതുമാണ് പ്രശ്ങ്ങൾക്ക് കാരണം; ഒരു കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്തം ഷെയ്‌നിലാണ്; മുതിർന്നവരാണ് എല്ലാം ക്ഷമിക്കേണ്ടത്..

ജോബി ജോർജ് നിർമിച്ച് നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിൽ ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നാണ് പരാതി യാണ് ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത് . ഈ ചിത്ര ത്തിൽ ഷെയ്ന്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. എന്നാൽ ഇതിന് തൊട്ടു പിന്നാലെയാണ് ശരത് മേനോൻ എത്തിയത്

എന്നാൽ ഇപ്പോൾ ഇതാ സിനിമയിലെ മറ്റൊരു നടൻ ഷൈന്‍ ടോം ചാക്കോയാണ് ഈ വിഷയത്തോടെ പ്രതികരണവുമായി എത്തിയത് ജോബി ജോര്‍ജും ഷെയ് ന്‍ നിഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തെതാണ് .സംവിധായകന്‍ ശരത് മേനോനുമായും ഷെയ്ന്‍ സൗഹൃദപരമായാണ് പെരുമാറിയത് . മനോരമ ന്യൂസ് ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇക്കാര്യം പറഞ്ഞത്.

ഷെയ്‌നിന്റെ പ്രായമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം പക്വത എത്താത്തതിന്റെ പ്രശ്നങ്ങളാണ്. അത് മുതിർന്നവരാണ് മനസിലാക്കേണ്ടത്. ഒരു കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്തം ഷെയ്‌നിലാണ്. അതിന്റേതായ പ്രശ്‌നങ്ങൾ അവനുണ്ട്. അങ്ങനെ വരുമ്പോൾ മറ്റുള്ളവർ പ്രതീക്ഷിക്കുന്ന പെരുമാറ്റം അവനിൽ നിന്ന് ഉണ്ടായിട്ടുണ്ടാകില്ല. ക്ഷമിക്കേണ്ടത് മുതിർന്നവരാണെന്നും ഷെെൻ ടോം ചാക്കോ പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകൻ ശരത് മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷെയ്ന്‍ രംഗത്ത് വണ്ടിയിരുന്നു . തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഷെയ്ന്‍ സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി എത്തിയത്. ശരത് മേനോനെ സൂക്ഷിക്കണം , ഒരാള്‍ക്ക് കാണാനാവുന്നതില്‍ ഏറ്റവും വൃത്തികെട്ടവരില്‍ ഒരാളാണെന്നും ഷെയ്ന്‍ പറയുന്നു. വെറുപ്പ് ഉണ്ടാക്കാനല്ല താന്‍ ശ്രമിക്കുന്നത്. തകര്‍ന്ന ഹൃദയത്തില്‍ നിന്നുള്ളതാണ്. ആരെയും ഒന്നും ബോധിപ്പിക്കാനില്ല. സത്യമേവ ജയതേ എന്ന അടിക്കുറിപ്പിലാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്. താരത്തിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും എത്തിയിട്ടുണ്ട്.

ഷെയ്നിന്റെ നിസഹകരണത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.സെറ്റിലെത്തായാൽ ഏറെ നേരം കാരവനിൽ വിശ്രമിക്കുകയും പിന്നീട് സൈക്കിളെടുത്ത് പോയെന്നും അണിയറ പ്രവർത്തകരും പറയുന്നു.

അതേസമയം ജോബിയുടെ പരാതി ലഭിച്ചെന്ന് നിർമാതാക്കളുടെ സംഘടനയും വ്യക്തമാക്കി. ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിക്കുകയും ചെയിതിട്ടുണ്ട്.

shane nigam

Noora T Noora T :