ഇനി രക്ഷയില്ല! എല്ലാ തെളിവുകളും കിട്ടി! പൂട്ട് മുറുക്കി അന്വേഷണ സംഘം

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു . ഷംന കാസിമിനെ വിവാഹം കഴിക്കുന്നതിനു വേണ്ടി തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതായി മുഖ്യപ്രതിയുടെ ഭാര്യ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്
പ്രതി തന്ത്രപൂർവ്വം ഷംനയുടെ മൊബൈൽ നമ്പർ കൈക്കലാക്കുകയും ഫോണിൽ വിളിക്കുകയും തന്ത്രപൂർവ്വം കുടുക്കുന്നതിനു വേണ്ടിയുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്. ഇത്തരത്തിൽ തട്ടിപ്പ് സംഘത്തിന്റെ പക്കൽ മറ്റു പലരുടെയും നമ്പർ ഉണ്ടായിരുന്നതായും പോലീസിന് സൂചനകൾ ലഭിച്ചിരുന്നു.

മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസാണ് തന്റെ ഭർത്താവ് റഫീഖിന് ഷംനയുടെ ഫോൺ നമ്പർ നൽകിയതെന്നും പറയുന്നു. കൂടാതെ ആൽബങ്ങളിൽ അഭിനയിക്കുന്നവരുടെ മൊബൈൽ നമ്പരുകളും ഹാരിസ് കൈമാറിയിട്ടുള്ളതായി അവർ പറഞ്ഞു. ഷംനയെ ഫോണിൽ വിളിച്ച് സംസാരിച്ച സ്ത്രീ താനല്ലെന്നും ഇത്തരത്തിൽ പല കേസുകളിലായി ഭർത്താവ് ജയിലിൽ കിടന്നിട്ടുണ്ടന്നും റഫീഖിനെ ഭാര്യ വെളിപ്പെടുത്തി. ഷംന കാസിം അടക്കമുള്ള നിരവധി പേരെ ഭീഷണിപ്പെടുത്തി ഹാരിസ് പണം തട്ടാൻ ശ്രമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ രഹസ്യകേന്ദ്രത്തിൽ പൊലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. കേസിലെ മുഖ്യപ്രതിയും തൃശ്ശൂർ സ്വദേശിയുമായ ഹാരിസിനെ പിടികൂടിയതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് ഉന്നതതല അന്വേഷണ വിഭാഗം കരുതുന്നത്.

അതെ സമയം തന്നെ ബ്ലാക്ക്‌മെയ്‌ലിങ് കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തി എറണാകുളം സ്വദേശി ഷമീലാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാൾ. ഇയാൾ പണയം വെച്ച ഒൻപത് പവൻ സ്വർണ്ണം പൊലീസ് കണ്ടെടുത്തു. യുവതികളിൽ നിന്ന് തട്ടിയെടുത്ത സ്വർണ്ണമാണ് പണയം വെച്ചത്. അതേസമയം ഷമീലിനെ തന്റെ ഭർത്താവും മുഖ്യപ്രതിയുമായ റഫീഖ് ചതിച്ചതാണെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ കുറ്റപ്പെടുത്തി.

ഷമീലിനെ കുടിക്കിയതാണെന്ന് പറയുന്നത് ശരിയല്ല. ഇയാൾക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചിരുന്നു. സ്വർണ്ണം പണയം വെച്ചതിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ട്. സ്ത്രീകളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു.

Noora T Noora T :