വോട്ട് രേഖപ്പെടുത്തി താരങ്ങളും!!!

വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ പോളിങ് ബൂത്തിലെത്തി താരങ്ങളും. പോളിംഗ് ബൂത്തിലേക്ക് താരങ്ങളും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചവരിൽ നടമാരായ ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും. ഫഹദ് ഫാസിൽ ആലപ്പുഴയിൽ ജില്ലാ കലക്ടറുടെ വസതിക്ക് സമീപമുള്ള പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തി. അദ്ദേഹത്തോടൊപ്പം പിതാവും സംവിധായകനുമായ ഫാസിലും ഉണ്ടായിരുന്നു. ഫഹദ് ഫാസിലിൻ്റെ ഭാര്യ നസ്രിയ എറണാകുളത്ത് വോട്ട് ചെയ്യും.

തിരുവനന്തപുരം മണ്ഡലത്തിലെ കുമാരപുരം യുപി സ്കൂളിൽ നടൻ ഇന്ദ്രൻസ് വോട്ട് ചെയ്യാൻ എത്തി. വോട്ട് ചെയ്ത ശേഷം വിരലിൽ മഷി പുരട്ടിയ ചിത്രവുമായി നടൻ ഇന്ദ്രജിത്ത് സുകുമാരനും ഭാര്യ പൂർണിമ ഇന്ദ്രജിത്തും. ഇവർ കൊച്ചിയിലാണ് താമസം.കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറും കുടുംബവും രാവിലെ തന്നെ തിരുവനന്തപുരത്തെ പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമാണ്‌ കൃഷ്ണകുമാർ വോട്ട് ചെയ്യാനെത്തിയത്. കാഞ്ഞിരംപാറ എൽപിഎസിലായിരുന്നു ഇവർക്ക് വോട്ട്.

വോട്ട് ചെയ്തതായി നടി പ്രിയങ്കാ നായർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചിത്രം സഹിതം കുറിച്ചു. ടിയും നർത്തകിയുമായ വിന്ദുജാ മേനോൻ വിരലിൽ മഷി പുരട്ടിയ ചിത്രവുമായി. തിരുവനന്തപുരത്താണ് വിന്ദുജാ മേനോന് വോട്ട്.

Athira A :