ഞാന്‍ ചിലപ്പോള്‍ രാത്രിയൊക്കെ ആകുമ്പോഴാണ് തിരിച്ചെത്തുന്നത്, അതൊന്നും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെയായി, അപ്പോള്‍ പ്രശ്‌നങ്ങളും തുടങ്ങി; വിവാഹമോചനത്തെ കുറിച്ച് ശാലു മേനോന്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്‍. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും ഒരു പോലെ സ്‌നേഹിക്കുന്ന ശാലുനിരവധി കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ശാലു അഭിനയലോകത്ത് സജീവമാകുന്നത്.

സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാണ് ശാലു മേനോന്‍. തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കിടാറുള്ള താരം പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കു വെയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു താരം വിവാഹമോചിതയായത്. ഇപ്പോഴിതാ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് ജീവിതത്തില്‍ കൂട്ടുവേണമെന്ന് തോന്നിയപ്പോള്‍ എടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും വിവാഹം കഴിഞ്ഞതിന് ശേഷമാണ് ആ തീരുമാനം തെറ്റായിപ്പോയി എ്ന്ന് മനസ്സിലാക്കിയതെന്നും ശാലു മേനോന്‍ പറയുന്നു.

പതിന്നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അറിയാമായിരുന്നു, പരിചയമുണ്ടായിരുന്നു. അന്നൊരു പ്രൊപ്പോസലുമായി വന്നിരുന്നു. എന്നാല്‍ പ്രായമായില്ലാത്തതിനാല്‍ പറഞ്ഞ് വിട്ടു. പിന്നീട് ബെര്‍ത്ത് ഡേ വിഷ് ചെയ്തും മറ്റും മെസേജുകള്‍ അയച്ചിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. ജയിലില്‍ നിന്നും ഇറങ്ങുന്ന സമയത്ത് തന്നെ തനിക്ക് വല്ലാത്ത കോംപ്ലക്‌സ് ഉണ്ടായിരുന്നു. ഇനി ആരെന്നെ കല്യാണം കഴിക്കാനാണ് എന്നായിരുന്നു തന്റെ ചിന്ത മുഴുവന്‍. ആ സമയത്തായിരുന്നു ഇങ്ങനൊരു കല്യാണ ആലോചന തനിക്ക് വരുന്നത്. അങ്ങനെയാണ് കല്യാണത്തിലേയ്ക്ക് എത്തുന്നതും. എന്നാല്‍ പിന്നീട് കല്യാണം കഴിക്കേണ്ടായിരുന്നുവെന്ന് പിന്നീടാണ് തോന്നിയിരുന്നതെന്നും ശാലു തന്നെ വ്യക്തമാക്കി.

നമുക്ക് ചുറ്റും ഇത്തരത്തില്‍ അനുഭവിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ ഉണ്ട് എന്ന് കൂടി ശാലും വ്യക്തമാക്കി. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാതായി. അപ്പോള്‍ പിന്നെ സെപ്പറേറ്റഡ് ആയി പോകുന്നതല്ലേ നല്ലത്. എനിക്ക് ഡാന്‍സ് പ്രോഗ്രാം ഒക്കെയുണ്ട്. ചിലപ്പോള്‍ രാത്രിയൊക്കെ ആകുമ്പോഴാണ് തിരിച്ചെത്തുന്നത്. അതൊന്നും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാതെയായി. അപ്പോള്‍ പ്രശ്‌നങ്ങളും തുടങ്ങി.

എനിക്ക് ഡാന്‍സ് ഉപേക്ഷിക്കാന്‍ കഴിയില്ല. ദിവസവും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനേക്കാള്‍ നല്ലത് സെപ്പറേറ്റഡ് ആയി ജീവിക്കുന്നത് തന്നെ ആണ്. അതിന്റെ ബാക്കി കാര്യങ്ങളെല്ലാം നടക്കുകയാണ്. കോടതിയില്‍ കേസ് നടക്കുന്നു. എനിക്കിപ്പോള്‍ കോടതിയില്‍ കയറി കയറി ശീലമായതു കൊണ്ട് അത് ഒരു സൈഡില്‍ കൂടെ പോകുന്നുണ്ട്. ഇനിയും ചേര്‍ന്ന് പോകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടു തന്നെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത് എന്നും ശാലു പറയുന്നു.

അതേസമയം, വിവാഹമോചനത്തെ കുറിച്ചും ശാലുവിനെ കുറിച്ചുമെല്ലാം സജി നായര്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ‘ഇപ്പോള്‍ ശാലു എന്താണെന്നോ എങ്ങനെയാണെന്നോ എനിക്ക് അറിയില്ല. ഞങ്ങള്‍ തമ്മില്‍ യാതൊരു കോണ്ടാക്ടും ഇല്ല. എനിക്കറിയാവുന്ന ശാലു മേനോന് പത്തോ പതിനഞ്ചോ വയസ്സിന്റെ പക്വത മാത്രമേയുള്ളൂ. ആരെങ്കിലും കീ കൊടുത്താല്‍ മാത്രം മുന്നോട്ട് പോകുന്ന പ്രകൃതക്കാരിയാണ്. അത് അവള്‍ക്ക് ദോഷം ചെയ്യും എന്ന് മാത്രമേ ഇപ്പോള്‍ എനിക്ക് പറയാനുള്ളൂ,’ എന്നും സജി നായര്‍ പറഞ്ഞു.

സ്വന്തമായി ട്രൂപ്പുണ്ടാക്കിയതാണ് തന്റെ തകര്‍ച്ചയ്ക്കും കാരണമെന്നും നടന്‍ പറയുന്നുണ്ട്. ആരുടെ മുന്‍പിലും കൈ നീട്ടേണ്ടല്ലോ എന്ന് പറഞ്ഞ് ശാലു തന്നെയാണ് അത് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും പിന്നീട് വരുമാനം കുറഞ്ഞു. നിര്‍ത്താന്‍ ശാലു പറഞ്ഞെങ്കിലും ഞാന്‍ കേട്ടില്ല. അതിനിടയില്‍ കൊവിഡ് വന്നു. ട്രൂപ്പ് എട്ട് നിലയില്‍ പൊട്ടി. മുപ്പത്തിയഞ്ച് ലക്ഷത്തോളം രൂപ എനിക്ക് നഷ്ടം വന്നു. ആകെ തകര്‍ന്ന അവസ്ഥയിലായെന്നും നടന്‍ പറയുന്നു.

കൊവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ശാലുവും താനും പിരിയില്ലായിരുന്നുവെന്നും ട്രൂപ് തകരില്ലായിരുന്നുവെന്നുമാണ് താന്‍ കരുതുന്നത്. ശാലുവിനെ ഞാന്‍ വല്ലപ്പോഴും കാണാനും സംസാരിക്കാനും ഇടയാകുമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കാന്‍ കഴിയുമായിരുന്നു.

പക്ഷെ അങ്ങനെയുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ട് ഇനി ഒന്നും ഇല്ല എന്ന അവസ്ഥയെത്തി. ആത്മഹത്യയെ കുറിച്ച് പോലും ഞാന്‍ ചിന്തിച്ചു. ആ സമയത്ത് ആണ് കുടുംബശ്രീ ശാരദ എന്ന സീരിയലിലേക്ക് അവസരം വരുന്നത്. ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനിന്ന് ഉണ്ടാകുമായിരുന്നില്ലയെന്നും സജി നായര്‍ പറയുന്നു.

മാത്രമല്ല, അടുത്തിടെ ശാലു മേനോന്‍ നടത്തിയ ചില പ്രസ്താവനകളെ കുറിച്ച് സജി നായര്‍ പ്രതികരിച്ചിരുന്നു. താനും തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതായി പോവും എന്നാണ് സജി പറഞ്ഞത്. താനിപ്പോള്‍ ഒന്നും തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറയാന്‍ കുറച്ചധികം പറയാനുണ്ട് എന്നും സജി പറഞ്ഞു.

പറയാന്‍ ഉള്ളത് സമയം ആകുമ്പോള്‍ താന്‍ പറയുമെന്നും സജി പറയുന്നുണ്ട്. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയാന്‍ ഉള്ളതല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം. എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ തനിക്ക് ഇപ്പോള്‍ പറയാന്‍ ഉള്ളൂ. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണെന്നും മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നും സജി നായര്‍ പറഞ്ഞു. അതൊന്നും കൂടാതെ മറ്റൊന്നും ചിന്തിക്കാന്‍ സമയം ഇല്ലെന്നും സജി നായര്‍ പറയുന്നു.

Vijayasree Vijayasree :