രണ്ടും കൽപ്പിച്ച് നിർമ്മാതാക്കൾ; ഷെയ്നിനെതിരെ പുതിയ നീക്കം!

നിർമ്മാതാക്കൾ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ഷെയ്നിനെതിരെ പുതിയ നീക്കം. ഷെയ്ന്‍ നിഗത്തെ മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തു നല്കയിരിക്കുകയാണ്.

മുടങ്ങി പോയ ‘വെയില്‍’, ‘കുര്‍ബാനി’ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ഷെയ്നിനെ മറ്റ് സിനിമകളില്‍ പങ്കെടുപ്പിക്കാവൂ എന്നതാണ് നിര്‍മാതാക്കളുടെ ആവശ്യം.

രാജസ്ഥാനിലെ അജ്മീറിലായിരുന്ന നടൻ ഷെയ്‍ൻ നിഗം രണ്ട് ദിവസം മുമ്പാണ് കേരളത്തിൽ എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ എത്തിയ ഷെയിൻ ഒരു പരാമർശം നടത്തിരുന്നു .’പണം മുടക്കിയ ഈ മൂന്ന് നിര്‍മാതാക്കള്‍ക്കും മനോരോഗമാണെന്ന് പറയുന്ന സ്ഥലത്ത് പിന്നെ ഞങ്ങള്‍ എന്ത് ചര്‍ച്ച നടത്താനാണ്. ഇങ്ങനെ ഒരു നിലപാട് എടുക്കുന്ന ആളുമായി എങ്ങനെ ചര്‍ച്ച നടത്തും’. ഷെയ്‍ൻ പറഞ്ഞ ഈ പരാമർശമാണ് വീണ്ടും പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

ഇതിന് പിന്നാലെ ഷെയ്ന്‍ നിഗം വിവാദത്തില്‍ ഇനി ചര്‍ച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രജ്ഞിത് പറഞ്ഞു. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചയാളുമായി ചര്‍ച്ച നടത്താനാവില്ലെന്നാണ് ഇവരുടെ വാദം. ഷെയിന്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും സജീവമായിരുന്നു. അമ്മ സംഘടനയും ഫെഫ്ക്ക ഭാരവാഹികളും നിരവധി ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ തങ്ങളെ അപമാനിക്കുന്ന രീതിയില്‍ ഷെയ്ന്‍ പ്രസ്താവന നടത്തിയെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന വിശ്വാസം ഇനിയില്ലെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞത്.പലതരം പ്രതിഷേധങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ടെന്നും മുടിമുറിച്ചുള്ള പ്രതിഷേധം തന്റെ രീതിയാണെന്നും നിര്‍മാതാക്കള്‍ക്ക് മനോവിഷമം അല്ല മനോരോഗമാണെന്നും ഷെയിന്‍ ഇന്നലെ തുറന്നടിച്ചിരുന്നു. ഒത്തുതീര്‍പ്പിനാണ് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എന്നാല്‍ ഒത്തുതീര്‍പ്പിന് ചെന്നാല്‍ അവര്‍ പറയുന്നത് നമ്മള്‍ റേഡിയോ പോലെ കേട്ടിരിക്കുകയാണ് വേണ്ടതെന്നും ഷെയിന്‍ പറഞ്ഞിരുന്നു.

നവംബര്‍ 28 നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ ഷെയൻ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കുമെന്നും ഇതുവരെ ചെലവായ തുക ഷെയിനിൽ നിന്ന് ഈടാക്കുമെന്നും പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഈ പണം നൽകാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നായിരുന്നു അസോസിയേഷൻ്റെ നിലപാട്.

shain nigam

Noora T Noora T :