ഷെയ്ന്‍ മയക്കുമരുന്നിന് അടിമയോ? നിർമ്മാതാക്കൾ പറയുന്നു!

മലയാള സിനിമയിൽ നിന്നും ഷെയിന്‍ നിഗത്തിന് വിട . യുവനടന്‍ ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സിനിമ രംഗത്ത് തന്നെ ലഹരിമരുന്ന് ഉപയോഗം വ്യാപകമെന്ന് നിര്‍മാതാക്കളുടെ സംഘടന സെക്രെട്ടറി എം രഞ്ജിത്ത്. ഷെയിന്‍ അടക്കമുള്ളവരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നെന്നും സംഘടന ഭാരവാഹികള്‍ പറയുന്നു. ഇതിനോടകം പല താരങ്ങളെ കുറിച്ചും പരാതി ലഭിച്ചിട്ടുണ്ട് ലോക്കേഷന്‍ പോലീസ് പരിശോധന നടത്തണമെന്നും ഇവർ പറയുന്നു .സെലിബ്രിറ്റികളായത് കൊണ്ട് മാത്രമാണ് ഇവരൊക്കെ രക്ഷപെട്ടുപോകുന്നത്

താരങ്ങൾ ഉപയോഗിക്കുന്നതാകട്ടെ എല്‍എസ്ഡി പോലുള്ള മാരക മയക്കുമരുന്നാണ് . പക്ഷെ ഇതിന്റെ മണം തിരിച്ചറിയാൻ സാധിക്കില്ല . ഞങ്ങള്‍ ആരുടേയും പേര് പറയുന്നില്ലെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നത് ആരെല്ലാമാണെന് മാധ്യമപ്രവര്‍ത്തകര്‍ക്കു അറിയാമെന്നും ഇവർ പറയുന്നു

ചിത്രീകരണം മുടങ്ങി കിടക്കുന്ന വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. സിനിമകൾക്കായി ചിലവായത് ഏയ് കോടി രൂപയെന്ന് നിർമ്മാതാക്കൾ പറയുന്നു . പണം നൽകാതെ ഷെയിനിനെ മലയാള സിനിമയിൽ ഇനി അഭിനയിപ്പിക്കില്ലെന്നുമാണ് തീരുമാനം. ഷെയ്നിനിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു.

ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്‌ൻ വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ജോബി ജോർജും ഷെയ്നുമുള്ള തർക്കം പരിഹരിച്ചതിന് പിന്നാലെ വെയിൽ സംവിധായകൻ ശരത് മേനോനുമുള്ള തർക്കമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത്. വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം നടൻ ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോകുകയും ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച സംഭവവും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചത് .

ചില താരങ്ങള്‍ കാരവനില്‍ നിന്ന് പോലും ഇറങ്ങാറില്ല. ലഹരിയുടെ ഉന്‍മാദ അവസ്ഥയില്‍ കഴിയുകയാണ്. യുവതാരങ്ങളില്‍ പലര്‍ക്കും അച്ചടക്കമില്ലെന്നും
സിയാദ്‌കോക്കര്‍ ആരോപിച്ചു. യുവ താരങ്ങൾ ലഹരി ഉപോഗിക്കുന്നുണ്ടെന്നുള്ള പരാതിയ്ക്കൽ വന്നതിനെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപ് യുവനടന്‍ ഷൈന്‍ടോം ചാക്കോയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.

shane nigam actor

Noora T Noora T :