ഉടനെ ഇനി സീരിയലിൽ അഭിനയിക്കില്ല – വാനമ്പാടിയിലെ ഗൗരി

വാനമ്പാടിയിലെ അനുമോൾ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് . അനുമോനായും അനുമോളായുമൊക്കെ അഭിനയ പ്രതിഭ കാഴ്ച വച്ച ഗൗരി പ്പോൾ തനിക്ക് അഭിനയത്തേക്കാൾ ഇഷ്ടമുള്ള മേഖല വെളിപ്പെടുത്തിരിക്കുകയാണ് .

വാനമ്പാടി കഴിയുമ്പോൾ ഇനി ഉടനെ സീരിയലിലേക്ക് ഒന്നുമില്ലന്നാണ് ഗൗരിയുടെ നിലപാട് . കാരണം അഭിനയത്തേക്കാൾ സംഗീതത്തിന് പ്രാധാന്യം നൽകുന്ന കുടുംബമാണ് ഗൗരിയുടേത് . ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിക്കുന്ന ആളാണ് ഗൗരി .

പക്ഷേ നല്ല സിനിമകള്‍ അവസരം കിട്ടിയാല്‍ ചെയ്യും.ടീച്ചിങ് ആണ് ഗൗരിയുടെ ഇഷ്ടം . തിരുവനന്തപുരത്തെ കാര്‍മല്‍ സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. അമ്മ ഷീലയും സഹോദരന്‍ ശങ്കറുമാണ് താരത്തിന്റെ കുടുംബം.

സീരിയലിലെ പോലെ സംഗീതത്തെ ഏറെ സ്നേഹിക്കുന്ന ഗൗരി മികച്ച പാട്ടുകാരി കൂടിയാണ്. ഇതിനോടകം കേരളാ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികക്കുള്ള അവാര്‍ഡ് ഉള്‍പെടെയുള്ളവ ഗൗരി നേടിയിട്ടുണ്ട്.

serial actress gouri about career

Sruthi S :