‘കലയിലും ജീവിതത്തിലും എന്നും കോളനി കോളനിയും കോവിലകം കോവിലകവും തന്നെയാണ്!- ‘അവാർഡ് നിശയിലേക്ക് ക്ഷണിച്ചില്ല – പ്രതിഷേധവുമായി സെന്തിൽ കൃഷ്ണ

പ്രമുഖ ചാനൽ അവാർഡ് നിശയിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ പ്രതിഷേധം അറിയിച്ച് സെന്തിൽ കൃഷ്ണ . അവർ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന്‍ നടത്തുന്നു എന്നു കേട്ടപ്പോള്‍ ഒരു കാഴ്ച്ചക്കാരനായി തന്നേയും ക്ഷണിക്കുമെന്നാണ് കരുതിയതെന്നും കാരണം, മഴവില്‍ മനോരമ തുടങ്ങിയതിനു ശേഷം പ്രക്ഷേപണം ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടിയത് ചാലക്കുടിക്കാരന്‍ ചങ്ങാതിക്കായിരുന്നു എന്ന് മനോരമയുടെ ഓണ്‍ലൈനില്‍ നിന്നു തന്നെ വായിച്ചിരുന്നെന്നും സെന്തില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഴവില്‍ മനോരമ ആദ്യമായി അവാര്‍ഡ് ഫംഗ്ഷന്‍ നടത്തുന്നു എന്നു കേട്ടപ്പോള്‍ ഒരു കാഴ്ച്ചക്കാരനായി എന്നെയും കൂടി ക്ഷണിക്കുമെന്നാണ് ഞാന്‍ കരുതിയത്..കാരണം, മഴവില്‍ മനോരമ തുടങ്ങിയതിനു ശേഷം പ്രക്ഷേപണം ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് കിട്ടിയത് ചാലക്കുടിക്കാരന്‍ ചങ്ങാതിക്കായിരുന്നു എന്ന് മനോരമയുടെ ഓണ്‍ലൈനില്‍ നിന്നു തന്നെ വായിച്ചിരുന്നു.

പക്ഷെ എനിക്കൊരു ക്ഷണവും വന്നില്ല മനോരമ പോലെ മലയാളത്തിന്റെ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രസ്ഥാനം എന്നെ പോലെ ഓരു പാവം തുടക്കക്കാരനെ ചിലപ്പോള്‍ മറന്നു പോയതാവാം. ആ ചാനലില്‍ വന്ന ശ്രദ്ധേയമായ സിനിമയെന്ന് റേറ്റിംഗിലൂടെ തെളിയിച്ചിട്ടും ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച ഈ പാവം കലാകാരനെ എന്തുകൊണ്ട് മറന്നുപോയിന്നു എനിക്കറിയില്ല..

ഈ രംഗത്ത് ആരുമല്ലത്ത ഒരു തുടക്കകാരന് അതൊരു പ്രോത്സാഹനമാകുമായിരുന്നില്ലേ..ആ സിനിമയില്‍ വിനയന്‍ സര്‍ എഴുതിയ ഒരു ഡയലോഗ് ഞാന്‍ ഓര്‍ത്തുപോവുകയാണ് ‘കലയിലും ജീവിതത്തിലും എന്നും കോളനി കോളനിയും കോവിലകം കോവിലകവും തന്നെയാണ്!’

senthil krishna’s facebook post

Sruthi S :