മണി ചേട്ടന്റെ ഹിറ്റ് ഗാനം ഷൂട്ട് ചെയ്യുമ്പോൾ ചാലക്കുടി നിശബ്ദമായി വിതുമ്പുകയായിരുന്നു – സെന്തിൽ

മണി ചേട്ടന്റെ ഹിറ്റ് ഗാനം ഷൂട്ട് ചെയ്യുമ്പോൾ ചാലക്കുടി നിശബ്ദമായി വിതുമ്പുകയായിരുന്നു – സെന്തിൽ

കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തുമ്പോൾ ഒരുപാട് പ്രതീക്ഷകളിൽ ആണ് അണിയറപ്രവർത്തകർ . മണിയായി അരങ്ങേറുന്ന സെന്തിൽ ആ വേഷം ചെയ്യാനായി സഹിച്ച ത്യാഗങ്ങൾ ചെറുതല്ല. ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കു വെക്കുകയാണ് സെന്തിൽ .

മെയ്ക്ക് അപ്പും കോസ്റ്യൂമുമിട്ട് ചാലക്കുടിക്കാരുടെ മുന്നിലേക്ക് ഇറങ്ങുമ്പോൾ വല്ലാത്ത പേടിയായിരുന്നു. അവരുടെ സങ്കല്പത്തിലെ മണിക്ക് ഞാനുമായി പുലബന്ധം പോലും ഇല്ലെങ്കിൽ കഴിഞ്ഞു കഥ .പക്ഷെ നിറഞ്ഞ സ്നേഹവും കയ്യടികളും മാത്രമാണ് ഞങ്ങളെ കാത്തിരുന്നത് . അവർക്കറിയാം , മണി അവരോടൊപ്പമില്ലെന്നു . പക്ഷെ മണി സമ്മാനിച്ച ഓര്മകള്ക്കൊപ്പം അവർഞങ്ങളെയും ചേർത്ത് പിടിച്ചു .

മണി ചേട്ടന്റെ ഓര്മകളുറങ്ങുന്ന പാഡി ഞങ്ങൾ സെറ്റിടുകയിരുന്നു .പക്ഷെ ആ ഓർമകളെ ഞങ്ങൾ പുനസൃഷ്ഠിക്കുമ്പോൾ എല്ലാത്തിനും മൂക സാക്ഷിയായി അവർ ഉണ്ടായിരുന്നു. ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഒട്ടി നടന്ന വണ്ടി എന്ന മണിച്ചേട്ടന്റെ ഹിറ്റ് ഗാനം ഞങ്ങൾ ചിത്രത്തിൽ റീമിക്സ് ചെയ്തു ഞങ്ങൾ ഉപയോഗിച്ചിരുന്നു.

ആ ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്ത് പലരുടെയും കണ്ണുകൾ നിറയുന്നത് കണ്ടു . പലരും എന്നെ ചേർത്ത് പിടിച്ചു വിതുമ്പി . ഒരു കലാകാരനു ഇതിനപ്പുറം എന്ത് വേണം – സെന്തിൽ ചോദിക്കുന്നു

senthil about chalakudikkaran changathy

Sruthi S :