രജനിയെ തലൈവര്‍ എന്നു വിളിക്കുന്നവര്‍ ആത്മഹത്യ ചെയ്യണം -സീമാൻ

തെന്നിന്ത്യൻ സിനിമയിൽ തലൈവർ എന്നറിയപ്പെടുന്ന ആരാധകരുടെ പ്രിയപ്പെട്ട നടനാണ് രജനീകാന്ത്. നടൻ രജനീകാന്തിനെക്കുറിച്ച് വളരെ വിവാദപരമായ കാര്യം പറഞ്ഞിരിക്കുകയാണ് സീമാൻ. നടന്‍ രജനികാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയുകയാണ് വേണ്ടതെന്ന് പറയുകയാണ് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുകൂടിയായ സീമാന്‍.

കുറച്ചു സിനിമകളില്‍ അഭിനയിച്ചതുകൊണ്ടുമാത്രം നേതാവാകില്ല. ഇവരെ അഭിനേതാവ് എന്നു മാത്രം വിളിക്കണം. ജനങ്ങള്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് നേതാക്കള്‍. രജനിയെ നേതാവെന്നു വിളിക്കുന്നവരെ പറഞ്ഞു മനസിലാക്കാന്‍ സാധിക്കില്ല. അതിനാല്‍ കൊന്നുകളയുകയാണ് വേണ്ടതെന്നും സീമാന്‍ പറഞ്ഞു.

ഒരു താരം നേതാവാകുന്നത് തിയേറ്ററുകളില്‍ മാത്രമാണ്. ടെലിവിഷന്‍ പരിപാടികളില്‍ പോലും പലരും തലൈവര്‍
എന്നാണ് രജനിയെ വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. രജനിയെ തലൈവര്‍ എന്നു വിളിക്കുന്നവര്‍ ആത്മഹത്യ ചെയ്യണം. രജനിയെ നേതാവെന്നു വിളിച്ചാല്‍ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും സീമാന്‍ ചോദിച്ചു.

ഉലകനായകന് പിന്നാലെയായാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി വ്യക്തമാക്കിയത്. അഭിനയത്തില്‍ നിന്നും മാറി രാഷ്ട്രീയത്തില്‍ സജീവമാവുന്നതിനെക്കുറിച്ചായിരുന്നു ഉലകനായകന്‍രെ പ്രഖ്യാപനം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും തുചരെത്തുടരെ സിനിമകളുമായെത്തുന്നുണ്ട് രജനീകാന്ത്.

seeman about rajanikanth


HariPriya PB :