ത്രീ ഇഡിയറ്റ്‌സ് ഒരു വരവ് കൂടി വരും .

ത്രീ ഇഡിയറ്റ്‌സ് ഒരു വരവ് കൂടി വരും .

2009ന്‍റെ അവസാനവേളയില്‍ പുറത്തുവന്ന ‘ ത്രീ ഇഡിയറ്റ്‌സ്’എന്ന ബോളിവുഡ് ചിത്രം അവിശ്വസനീയ വിജയമായിരുന്നു ഇന്ത്യന്‍ സിനിമയില്‍ അടയാളപ്പെടുത്തിയത്.രാജ് കുമാര്‍ ഹിറാനിയുടെ സംവിധാനത്തില്‍ അമീര്‍ ഖാന്‍ ,മാധവന്‍, ശര്‍മന്‍ ജോഷി,കരീന കപൂര്‍, തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായ ത്രീ ഇഡിയറ്റ്‌സ് ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വലിയ പണംവാരി ചിത്രമായി മാറിയിരുന്നു.

എന്നാല്‍ ,രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെയും മത്സര മനോഭാവത്തെയും വിമര്‍ശന വിധേയമാക്കിയ ത്രീ ഇഡിയറ്റ്‌സിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍ രാജ് കുമാര്‍ ഹിറാനി സഞ്ജയ് ദത്ത് ചിത്രമായ ‘മുന്നാഭായ് 3’ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ത്രീ ഇഡിയറ്റ്‌സിന്‍റെ രണ്ടാം ഭാഗത്തിലേക്ക് കടക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

written by ashiq rock

second part for 3 idiots

Sruthi S :