പ്രളയക്കെടുതിയിൽ ജീവനും കൊണ്ടോടിയവർക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച ഗായിക സയനോര ഫിലിപ്പിന് പ്രവാസിയുടെ പരിഹാസം; വിമർശനവുമായി നടൻ ജോയ് മാത്യു രംഗത്ത്

കണ്ണൂരിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച ഗായിക സയനോരയെ പരിഹസിച്ച പ്രവാസിയെ വിമര്‍ശിച്ച്‌ നടൻ ജോയ് മാത്യു. വടക്കന്‍ ജില്ലകളിലെ ജനജീവിതം ദുസ്സഹമാക്കി മഴ തുടരുന്നതിനിടെ കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കൂടിയുണ്ടായപ്പോള്‍ നിരവധിപേർക്കാണ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്താകെ 1221 ക്യാമ്പുകളിലായി 40,967കുടുംബങ്ങളിലെ 1,45,928 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വയനാട് ജില്ലയില്‍ മാത്രം 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവിടെ എത്തിയവരില്‍ പലരും തകര്‍ന്ന വീടുകളില്‍ നിന്നും യാതൊരു അവശ്യസാധനവുമെടുക്കാതെ ജീവനും കൊണ്ടോടി ക്യാമ്ബിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇവിടെ വിവിധ ക്യമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടിയായിരുന്നു ഫേസ്ബുക്കില്‍ സയനോരയുടെ ലൈവ്. ഈ പോസ്റ്റ് നടന്‍ ജോയ്മാത്യു ഷെയര്‍ ചെയ്തിരുന്നു. കഴിയാവുന്ന സഹായം നല്‍കാമെന്ന് അറിയിച്ച്‌ നിരവധി പേരാണ് ഈ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം പ്രവാസിയായ നിഷാദെന്നയാള്‍ സയനോരയുടെ അഭ്യര്‍ത്ഥനയെ പരിഹസിക്കാനാണ് തയ്യാറായത്. നാട് സഹായത്തിനായി കേഴുമ്ബോള്‍ അടുത്തവര്‍ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്ന രീതിയിലാണ് ഇദ്ദേഹം പരിഹസിക്കുന്നത്. ഈ കമന്റിന് താഴെ നിരവധി പേരാണ് നിഷാദിനെ വിമര്‍ശിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുന്നത്. ജോയ് മാത്യുവും യുവാവിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചിട്ടുണ്ട്. എന്തൊരു മനുഷ്യനാടോ താന്‍ എന്നാണ് നടന്‍ ജോയ്മാത്യും നിഷാദിന് മറുപടി നല്‍കിയിരിക്കുന്നത്.

sayanora philip- joymathew- pravasi

Noora T Noora T :