ഫിദയിലെ ഡയലോഗ് അറം പറ്റിയോ? കല്യാണം കഴിക്കുന്നില്ലെന്ന് സായി പല്ലവി!

ചെറിയ കാലയളവിനുള്ളിൽ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് സായ് പല്ലവി. സായ് പല്ലവിയുടെ ഹിറ്റ് ചിത്രം ഫിദ പോലെയാണ് താരത്തിന്റെ യഥാർത്ഥ ജീവിതവും. കല്യാണം കഴിച്ചാൽ ഇപ്പോൾ അച്ഛനെയും അമ്മയെയും നോക്കുന്നത് പോലെ നോക്കാൻ പറ്റില്ലെന്നും അതുകൊണ്ട് കല്യാണം കഴിക്കുന്നില്ലെന്നും പറയുകയാണ് സായ് പല്ലവി.

എല്ലാ കാലവും അച്ഛനും അമ്മയ്ക്കുമൊപ്പം നിന്ന് അവരെ സംരക്ഷിക്കാനാണത്രെ സായി പല്ലവിയുടെ ആഗ്രഹം. വിവാഹം അതിനൊരു തടസ്സമാകുമെന്നാണ് പറയുന്നത്. ഡോക്ടര്‍ ആയതും അതുകൊണ്ടുതന്നെയാണ്. അതിനാല്‍ വിവാഹം കഴിക്കില്ല എന്നാണ് സായി പല്ലവി പറയുന്നത്.

വിവാഹം കഴിച്ചാല്‍ ഇപ്പോഴുള്ളത് പോലെ അവരെ സംരക്ഷിക്കാന്‍ കഴിയില്ല എന്നാണ് സായി പല്ലവി പറയുന്നത്. സായി പല്ലവിയ്ക്ക് സഹോദരന്മാര്‍ ഇല്ല.. ഒരു സഹോദരി മാത്രമാണുള്ളത്. അതിനാല്‍ ആയിരിക്കാം താരത്തിന്റെ ഇത്തരത്തിലുള്ള തീരുമാനമെന്നാണ് ആരാധകര്‍ പറയുന്നത്.

say pallavi open up about her marriage

HariPriya PB :