എന്റെ ആഗ്രഹം, കാവ്യ മാധവനും ശോഭന മാമും ഒക്കെ ചെയ്തത് പോലെയുള്ള റോളുകളാണ് .പക്ഷെ അത്തരം റോളുകൾ വരുന്നില്ല,’; സ്വാസിക വിജയി

നടി, നർത്തകി, യൂട്യൂബ് വ്ലോഗർ, അവതാരിക അങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്.മിനിസ്ക്രീൻ പരമ്പരകളിൽ സ്വാസിക ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയവ ആയിരുന്നു.

ഇപ്പോൾ മിനിസ്‌ക്രീനിൽ അവതാരകയായും സിനിമകളിൽ നായികയായുമൊക്കെ നിറഞ്ഞു നിൽക്കുകയാണ് സ്വാസിക. കഴിഞ്ഞ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ ഒരുപിടി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ സ്വാസിക അഭിനയിച്ചിരുന്നു. അതിൽ തന്നെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം. റോഷൻ മാത്യു, അലൻസിയർ തുടങ്ങിയവരും പ്രധാന കഥാപത്രങ്ങളായ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്.

വളരെ ബോൾഡായ ഗ്ലാമറസായ വേഷത്തിലാണ് സ്വാസിക ചിത്രത്തിൽ എത്തിയത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആദ്യ ടീസർ ഇറങ്ങിയത് മുതൽ ചർച്ചകൾ സജീവമായിരുന്നു.

അടുത്തിടെ ചിത്രം ഓടിടിയിലും റിലീസ് ചെയ്തിരുന്നു. അതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.

ഇറോട്ടിക് ഗണത്തിൽ എത്തിയ ചതുരത്തിലെ സ്വാസികയുടെ കഥാപാത്രത്തെ കുറിച്ച് ആദ്യം മുതൽ ചർച്ചകൾ സജീവമായിരുന്നു. ഇങ്ങനൊരു കഥാപാത്രം തിരഞ്ഞെടുക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് സ്വാസികയും രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ, തനിക്ക് അഭിനയിക്കാൻ താൽപര്യമുള്ള കഥാപാത്രത്തെ കുറിച്ച് സ്വാസിക പറയുന്ന ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ചതുരം സിനിമയുടെ പ്രമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

തനിക്ക് കാവ്യാ മാധവനും ശോഭനയുമൊക്കെ ചെയ്തതു പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യാനായിരുന്നു ആഗ്രഹമെന്നും എന്നാൽ അത്തരത്തിലുള്ള റോളുകൾ തനിക്ക് വരാറില്ലെന്നുമാണ് സ്വാസിക പറഞ്ഞത്.

‘സത്യത്തിൽ എനിക്ക് ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. പിന്നെ രണ്ടും കൽപിച്ച് ചെയ്യാമെന്ന് നമ്മൾ പറയില്ലേ, അതുപോലെ ചെയ്യുകയായിരുന്ന,’.

‘കാരണം ഞാൻ കുറേ നാളുകളായി നല്ലൊരു ലീഡ് കഥാപാത്രത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്നാലും ഞാൻ ഉദ്ദേശിക്കുന്ന ലീഡ് റോൾ ഇതായിരുന്നില്ല,’

‘സാരിയൊക്കെ ഉടുത്ത് പണ്ട് കാവ്യ മാധവനും ശോഭന മാമും ഒക്കെ ചെയ്തത് പോലെയുള്ളതാണ്. അതാണ് എന്റെ ആഗ്രഹം, പക്ഷേ അത്തരം റോളുകൾ വരുന്നില്ല,’

‘അതേ വേഷത്തിൽ വരുന്നുണ്ട് എന്നാൽ തൂണിൽ ചാരി നിന്ന് കരയുന്ന ചേച്ചി അല്ലെങ്കിൽ മതിലിൽ ചാരി നിൽക്കുന്ന അനിയത്തി അതുമാത്രമാണ് കിട്ടുന്നത്. എന്റെ ആഗ്രഹവും വരുന്ന കഥാപാത്രങ്ങളും അങ്ങോട്ട് മാച്ച് ആകുന്നില്ലായിരുന്നു,’

‘ആ സാഹചര്യത്തിലാണ് ചതുരം വന്നത്. അങ്ങനെ ഞാൻ വിചാരിച്ചു നമ്മളുടെ ഇഷ്ടത്തിന് അനുസരിച്ചത് വരുന്നില്ലെങ്കിൽ വരുന്നത് ചെയ്യാമെന്ന്,’അങ്ങനെ ഞാൻ കണ്ണുമടച്ചങ്ങ് ചെയ്ത സംഭവമാണ് ചതുരം സിനിമ. ഇത് വിട്ട് കളഞ്ഞാൽ അതിനു പകരം മറ്റൊന്ന് വരില്ലെന്ന് താൻ ചിന്തിച്ചുവെന്നും പിന്നീട് അതോർത്തിട്ട് കാര്യമില്ലെന്നും സ്വാസിക പറഞ്ഞു.

അതേസമയം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിൽ മറ്റു ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ചതുരത്തിന് ശേഷം ഉടയോൾ, പ്രൈസ് ഓഫ് പോലീസ്, ജെന്നിഫർ തുടങ്ങിയ സിനിമകളാണ് സ്വാസികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അമൃത ടിവിയിൽ റെഡ് കാർപെറ്റ് എന്ന അഭിമുഖ പരിപാടിയുമായി മിനിസ്‌ക്രീനിലും സജീവമാണ് താരം

AJILI ANNAJOHN :